|    Feb 28 Tue, 2017 4:39 am
FLASH NEWS

ശബരിമല പാതയില്‍ വാഹനാപകടം: ഓട്ടോ ഡ്രൈവര്‍ മരിച്ചു

Published : 1st December 2016 | Posted By: SMR

മുക്കുട്ടുതറ: തിരക്കേറിയ ശബരിമല പാതയില്‍ അയ്യപ്പഭക്തരുമായി അമിതവേഗതയിലെത്തിയ കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റിയാണ് എതിരെ വന്ന ഒട്ടോയിലിടിച്ചത്. അപകടത്തില്‍ പേരൂര്‍തോട്ടിലെ ഓട്ടോ ഡ്രൈവറും പ്രപ്പോസ് സ്വദേശിയുമായ കുന്നുംപുറത്ത് വീട്ടില്‍ സോമന്‍- മോളി ദമ്പതികളുടെ മകന്‍ ജോമോന്‍ (26) ആണു മരിച്ചത്. ആറുപേര്‍ക്കു ഗുരുതര പരിക്കേറ്റു.
ഇന്നലെ രാവിലെ 11.30 ഓടെ പ്രധാന ശബരിമല പാതയായ എരുമേലി-കണമല റോഡില്‍ മുക്കുട്ടുതറയ്ക്ക് സമീപം 35 ജങ്ഷന് അടുത്താണ് അപകടം.
ഓട്ടോയില്‍ ഉണ്ടായിരുന്ന സഹോദരി സിന്ധു (സോമോള്‍ 28) അയല്‍വാസി ഇടശ്ശേരില്‍ ശശിയുടെ രണ്ട് വയസ്സുകാരനായ  മകന്‍ ഇമ്മാനുവേല്‍ എന്നിവരെയും തീര്‍ത്ഥാടക വാഹനത്തിന്റെ ഡ്രൈവര്‍ തൃശൂര്‍ ഏനാംമാവ് പള്ളിത്താഴത്തുവീട്ടില്‍ റോഷ(34)നെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറില്‍ സഞ്ചരിച്ചിരുന്ന തൃശൂര്‍ സ്വദേശികളായ തെലപ്പള്ളി വീട്ടില്‍ അഭിഷേക്, സഹോദരന്‍ അഭിജിത്ത്, കരുവാന്തല പള്ളിത്താഴത്ത് ലിന്റോ (28) എന്നിവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീര്‍ത്ഥാടക സംഘം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ ഓവര്‍ടേക്ക് ചെയ്തതുമാണ് അപകടകാരണമെന്നു നാട്ടുകാര്‍ പറയുന്നു. ജോമോനെ  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് 4.30ഓടെ മരിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day