|    Jul 28 Fri, 2017 2:32 am
FLASH NEWS

ശബരിമല പാതയില്‍ മരാമത്ത് ഉദ്യോഗസ്ഥരുടെ മിന്നല്‍ സന്ദര്‍ശനം

Published : 1st July 2016 | Posted By: SMR

എരുമേലി: പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മരാമത്ത് ഉദ്യോഗസ്ഥര്‍ ശബരിമല പാതകള്‍ സന്ദര്‍ശിച്ചു വിലയിരുത്തി റിപോര്‍ട്ട് നല്‍കി. കോട്ടയത്തു നിന്ന് പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി വഴി എരുമേലിയിലൂടെ പമ്പയിലേക്ക് പോവുന്ന പ്രധാന ശബരിമല പാതയാണ് സന്ദര്‍ശിച്ച് വിലയിരുത്തിയത്. പാതകള്‍ ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ഓഫിസില്‍ അറിയിച്ചു.
എരുമേലി ടൗണില്‍ ഓടകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ജില്ലാ എക്‌സി. എന്‍ജിനീയര്‍ ജൂലിയത്ത്, കാഞ്ഞിരപ്പള്ളി അസി. എക്‌സി. എന്‍ജിനീയര്‍ അലക്‌സ് എന്നിവര്‍ സന്ദര്‍ശനത്തില്‍ വിലയിരുത്തി. കണമല ജങ്ഷനില്‍ ഇടകടത്തി റോഡിന്റെ പ്രധാന ഭാഗത്ത് പതിവായി ഇരു ചക്രവഹാനങ്ങള്‍ തെന്നി മറിഞ്ഞിരുന്ന ഇരുമ്പ് സ്ലാബുകളുടെ പ്രതലം പരുക്കനാക്കിയത് മൂലം അപകടങ്ങള്‍ നിലച്ചെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ അപകടങ്ങള്‍ വര്‍ധിച്ചിരുന്ന പറപ്പള്ളി വളവില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത് പ്രയോജനകരമായെന്ന് വിലയിരുത്തി. ദേശീയപാത നിലവാരത്തില്‍ ടാറിങ് നടത്തിയ കണമല-എരുമേലി, മുക്കട-പ്ലാച്ചേരി-എരുമേലി റോഡുകളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പാതയില്‍ ശ്രീനിപുരത്ത് വെള്ളക്കെട്ടില്‍ രൂപപ്പെട്ട കുഴികള്‍ കഴിഞ്ഞയിടെ നികത്തി ടാര്‍ ചെയ്തിരുന്നു. കണമല ഇറക്കം ഒഴിവാക്കി സഞ്ചരിക്കാന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കീരിത്തോട് സമാന്തര പാത, ഇടകടത്തി റിംങ് റോഡ് എന്നീ പാതകളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക