|    Jan 19 Thu, 2017 2:20 pm
FLASH NEWS

ശബരിമല പരമ്പരാഗത പാത തുറന്നു: തീര്‍ത്ഥാടനകാലത്ത് തിരക്ക് കുറയും

Published : 15th August 2016 | Posted By: SMR

എരുമേലി: കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചും എതിര്‍പ്പുകളെ അവഗണിച്ചും ശബരിമല പരമ്പരാഗത പാത ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ തുറന്നു. ഒട്ടേറെ റിങ് റോഡുകളുണ്ടെങ്കിലും തീര്‍ത്ഥാടനകാലത്ത് തിരക്ക് പരിഹരിക്കാന്‍ കഴിയാത്തതിന് പരിഹാമാവുന്ന പാതയാണിത്.
സഞ്ചാരയോഗ്യമാക്കിയ ഈ പാത ഗതാഗതയോഗ്യമാക്കിയാല്‍ സമാന്തര പാതയാക്കാം. പേട്ടകവലയില്‍ നിന്നും നേര്‍ച്ചപ്പാറ റോഡിലൂടെ കുടുക്കവള്ളി  റബര്‍ തോട്ടത്തിലൂടെ പേരൂര്‍ തോട്ടിലെത്തുന്ന ആദ്യകാലത്തെ  പാതയാണ് ഗ്രാമപ്പഞ്ചായത്ത്  തടസ്സങ്ങള്‍ നീക്കി തുറന്നത്. ഇനി ഇതുവഴി തീര്‍ത്ഥാടകരെ കടത്തിവിടാന്‍ ഹിന്ദു സംഘടനകള്‍ കൂടി മുന്നിട്ടിറങ്ങണം.
ഈ പാത തുറക്കുന്നതിനുവേണ്ടി ഹിന്ദു സംഘടനകള്‍ സമരങ്ങള്‍ നടത്തിയതിന് പോലിസ് കേസ് നിലവിലുണ്ട്.  ദര്‍ശനത്തിന് എത്തുന്ന വാഹനങ്ങളെ വഴിതിരിച്ചുവിടാനും എരുമേലി ടൗണ്‍ ഒഴിവാക്കി കടത്തിവിടാനും ഈ പാത ഉപകരിക്കും. തീര്‍ഥാടകര്‍ ഈ പാത തിരഞ്ഞെടുക്കാനാണ് ഇനി നടപടികള്‍ ഉണ്ടാവേണ്ടത്.
ആവശ്യമായ വഴിവിളക്കുകള്‍  സജീകരിക്കാന്‍ തയ്യാറാണെന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ പറഞ്ഞു.  കൂടാതെ പോലിസ് ഡ്യൂട്ടിയും ഏര്‍പ്പെടുത്തേണ്ടിവരും. ഇതുവരെ മുണ്ടക്കയം റോഡിലൂടെ നടന്ന യാത്ര ചെയ്ത തീര്‍ത്ഥാടകര്‍ ഇനി ഈ പാത ഉപയോഗിക്കണമെങ്കില്‍ ബോധവല്‍ക്കരണവും തീര്‍ത്ഥാടകര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇടപെടലുമുണ്ടാവണം. അത് ഇനി അറിയേണ്ടത് പാതയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവരുടെ സഹകരണമാണ് ഇനിയുണ്ടാവേണ്ടതെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക