|    Dec 10 Mon, 2018 3:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല നിറപുത്തരി എട്ടിന്

Published : 6th August 2016 | Posted By: SMR

പത്തനംതിട്ട: ശബരിമലയിലെ നിറപുത്തരി ആഘോഷം എട്ടിന് നടക്കും. രാവിലെ 5.45നും 6.15നും മധ്യേയാണു ചടങ്ങുകള്‍ നടക്കുക. നിറപുത്തരി നടത്തുന്നതിനായി നാളെ വൈകീട്ട് അഞ്ചിന് നടതുറന്ന് എട്ടിന് രാത്രി 10മണിക്ക് നടയടയ്ക്കും. നിറപുത്തരി ആഘോഷത്തിനു മുന്നോടിയായി നെല്‍ക്കതിരുമായി ഘോഷയാത്രയുണ്ടാവുമെന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡിന്റെ അച്ചന്‍കോവില്‍ ക്ഷേത്രഭൂമിയില്‍ വിളഞ്ഞ നെല്ലാണു സന്നിധാനത്ത് എത്തിക്കുക. ദേവസ്വംബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിറപുത്തരി ചടങ്ങുകള്‍ക്ക് ആവശ്യമായ നെല്‍ക്കതിര്‍ ക്ഷേത്രഭൂമിയില്‍ നിന്നു ശേഖരിക്കുന്നത്. നാളെ രാവിലെ 5ന് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. വൈകീട്ട് മൂന്നിനു ഘോഷയാത്ര പമ്പയിലെത്തും. എല്ലാ ക്ഷേത്രങ്ങളിലും നിറപുത്തരിയുടെ സന്ദേശം എത്തിക്കുകയാണു ലക്ഷ്യമെന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss