|    Dec 15 Sat, 2018 5:30 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: നിരോധനാജ്ഞ 30 വരെ നീട്ടി

Published : 27th November 2018 | Posted By: kasim kzm

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ 30 അര്‍ധരാത്രി വരെ നീട്ടി കലക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനാജ്ഞ നീട്ടിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് 144 തുടരുന്നത്. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.
പമ്പാ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും 144 ബാധകമാണ്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമില്ല. ജില്ലാ പോലിസ് മേധാവിയുടെയും ശബരിമല അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെയും റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷ സമയത്തും മണ്ഡല-മകരവിളക്കിനായി നട തുറന്നതു മുതലുമുള്ള പ്രതിഷേധങ്ങളുടെയും സംഘര്‍ഷ സാധ്യത നേരിട്ടു ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മണ്ഡലകാലം കഴിയും വരെ നിരോധനാജ്ഞ തുടരണമെന്ന് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. വിധി നടപ്പാക്കുന്നതിന് ചില സംഘടനകളുടെ നേതൃത്വത്തില്‍ തടസ്സം സൃഷ്ടിക്കുകയാണെന്ന് ഹരജിയിലൂടെ വ്യക്തമാക്കും. ശബരിമലയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി നിര്‍ദേശങ്ങളും ബോധിപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss