|    Dec 11 Tue, 2018 11:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശബരിമല: ദേശവ്യാപക പ്രക്ഷോഭമെന്ന്‌

Published : 21st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നു സംഘടനയുടെ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ സാവകാശ ഹരജി നല്‍കിയത് നല്ല ഉദ്ദേശ്യത്തോടെ അല്ലെന്നും വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് അടക്കമുള്ള എല്ലാ സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു. സാഹചര്യം മോശമായാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്നു സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
ശബരിമലയിലെ സാഹചര്യം ബിജെപി കേന്ദ്ര നേതൃത്വം സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശബരിമലയില്‍ ഇടപെടണം. ശബരിമലയിലെ യുവതീ പ്രവേശനത്തെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയില്ല. പുനപ്പരിശോധനാ ഹരജിയില്‍ സുപ്രിംകോടതിയുടെ തീരുമാനമുണ്ടായ ശേഷം ആവശ്യമെങ്കില്‍ ശബരിമല വിഷയത്തില്‍ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കശ്മീരാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിഎച്ച്പി നേതാവ് ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss