|    Dec 10 Mon, 2018 9:49 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ശബരിമല: ദേവസ്വം ബോര്‍ഡ് വരുമാനത്തില്‍ വന്‍ ഇടിവ്

Published : 2nd December 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ വന്‍ ഇടിവ ്‌രേെപ്പടുത്തി. 12 ദിവസത്തിനിടെ 66 ലക്ഷം രൂപയുടെ അപ്പം മാത്രമാണ് ഇത്തവണ വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 3.41 കോടി രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം ആദ്യ 12 ദിവസം 20.6 കോടി രൂപയുടെ അരവണ വിറ്റപ്പോള്‍ ഇത്തവണ 6.75 കോടി രൂപയുടെ വില്‍പന മാത്രമാണ് നടന്നത്. കാണിക്ക വരുമാനത്തില്‍ 7.75 കോടി രൂപയുടെ കുറവും രേഖപ്പെടുത്തി.
മണ്ഡലകാലം തുടങ്ങി 12 ദിവസത്തെ കണക്ക് ഓഡിറ്റ് വിഭാഗമാണ് തയ്യാറാക്കിയത്. അതേസമയം, മണ്ഡലകാലം തുടങ്ങി 14 ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ട്. പ്രതിഷേധാക്കാര്‍ താല്‍ക്കാലികമായി പിന്‍വലിഞ്ഞതാണ് ഇതിനുകാരണം. എല്ലാദിവസവും രാത്രി പത്തിന് നാമജപപ്രതിഷേധം നടക്കുന്നുണ്ടെങ്കിലും നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തിനു പുറത്താണ്. 150 മുതല്‍ 200 വരെ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ ശാന്തമായാണ് നാമജപം നടത്തുന്നത്. ആചാരലംഘനത്തിന് സ്ത്രീകളെത്തിയതാണ് പ്രതിഷേധമുയരാന്‍ കാരണമെന്ന് പ്രതിഷേധക്കാരും അതിരുകടന്ന പ്രതിഷേധമാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് സര്‍ക്കാരും പരസ്പരം പഴിചാരുന്നു.
സ്ഥിതി ശാന്തമായതോടെ ആയിരങ്ങളാണ് മല ചവിട്ടാനെത്തുന്നത്. വെള്ളിയാഴ്ച ഭക്തരുടെ വലിയ തിരക്ക് സന്നിധാനത്ത് അനുഭവപ്പെട്ടു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും എത്തുന്നത്. സീസണില്‍ ഏറ്റവുമധികം തീര്‍ഥാടകരെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 53,300 പേരാണ് അന്ന് മല ചവിട്ടിയത്. വ്യാഴാഴ്ചയും അമ്പത്തിനായിരത്തിലേറെ പേര്‍ മല ചവിട്ടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss