|    Nov 21 Wed, 2018 3:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്കു മര്‍ദനം സംഘപരിവാര കലാപശ്രമത്തിന്റെ ഭാഗം: സിപിഎം

Published : 7th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സു കഴിഞ്ഞ സ്ത്രീകളെ സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ സന്നിധാനത്തു വച്ച്—തടയുകയും മര്‍ദിക്കുകയും ചെയ്—ത സംഭവം ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച്—നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു—സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്—ണന്‍ പ്രസ്—താവനയില്‍ പറഞ്ഞു.
സുപ്രിംകോടതി വിധി വരുന്നതിനു—മുമ്പു വരെ 50 വയസ്സ് കഴിഞ്ഞ സ്—ത്രീകള്‍ക്ക്—യഥേഷ്ടം ശബരിമലയില്‍ പോവാന്‍ കഴിയുമായിരുന്നു. എന്നാലിപ്പോള്‍ സ്—ത്രീകളാരും ശബരിമലയില്‍ വരേണ്ടെന്ന നിലപാടാണു സ്വീകരി—ക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഏതു സ്ത്രീകളെയും തടയാനും കടന്നുപിടിച്ച് ആക്രമിക്കാനും തയ്യാറാവുന്ന നിലയിലേക്കാണ് ആര്‍എസ്—എസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നത്. ഇതു—ശരിയാണോയെന്നു—സ്—ത്രീസമൂഹവും വിശ്വാസിസമൂഹവും ജനാധിപത്യ വിശ്വാസികളും ചിന്തി—ക്കണം.
കുട്ടിക്ക് ചോറ്—കൊടുക്കുന്നതിനു വേണ്ടിയാണ്—തൃശൂര്‍ സ്വദേശികളായ കുടുംബം ശബരിമലയിലെത്തിയത്. ഈ കുടുംബത്തെയാണു തടഞ്ഞുവയ്ക്കുകയും ഭീകരമായി മര്‍ദിക്കുകയും ചെയ്തത്. അയ്യപ്പദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ 50 വയസ്സു കഴിഞ്ഞ സ്—ത്രീകളെയും ഇരുമുടിക്കെട്ട് ഇല്ലെന്ന കാരണം പറഞ്ഞ്—സംഘപരിവാര സംഘടനകള്‍ തടയുകയായിരുന്നു. ആര്‍എസ്എസ്—നേതാക്കളുടെ നേതൃത്വത്തിലാണ്—ഈ നടപടികളുണ്ടായത്. വിശ്വാസികളുടെ പേരില്‍ ശബരിമല സന്നിധാനത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ്—നടത്താനാണു ബിജെപി ലക്ഷ്യംവയ്—ക്കുന്നതെന്ന യാഥാര്‍ഥ്യം ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായതാണ്. ഇത്—അക്ഷരംപ്രതി ശരിവയ്—ക്കുന്നതാണു—ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. ആര്‍എസ്എസും ബിജെപിയും ആസൂത്രണം ചെയ്—തു നടപ്പാക്കുന്ന അജണ്ടയനുസരിച്ചാണ്—അക്രമിസംഘം ശബരിമലയില്‍ പ്രവര്‍ത്തിച്ചത്.
പ്രകോപനം സൃഷ്ടിച്ച്—കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ്—ആത്മസംയമനത്തോടെ നേരിടാന്‍ പോലിസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. തുടര്‍ന്നും ഇത്തരം ശ്രമങ്ങളുണ്ടാവുമെന്നു—മനസ്സിലാക്കി ഇടപെടാനും ജാഗ്രതപാലിക്കാനും കേരളത്തിലെ മതനിരപേക്ഷ സമൂഹമാകെ തയ്യാറാവണമെന്നു—കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss