|    Oct 22 Mon, 2018 6:12 pm
FLASH NEWS

ശബരിമല തീര്‍ത്ഥാടനം : റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്‌ടോബര്‍ 31നകം പൂര്‍ത്തീകരിക്കും

Published : 16th September 2017 | Posted By: fsq

 

പത്തനംതിട്ട: തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്‌ടോബര്‍ 31 നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ.  തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.  ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള 17 റോഡുകളില്‍ 13 റോഡുകളും പത്തനംതിട്ടയിലാണ്. ഇതില്‍ 62.02 കോടി രൂപയുടെ 115 ഓളം നിര്‍മാണ പ്രവര്‍ത്തികളാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത്. നിര്‍മാണ പ്രവര്‍ത്തികളുടെ പുരോഗതി കൃത്യമായി അവലോകനം ചെയ്തുവരികയാണെന്നും സമയബന്ധിതമായി പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഡോളിയില്‍ മലകയറുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ഇത്തവണ വെയിങ് മെഷീന്‍ സംവിധാനം ഉപയോഗപ്പെടുത്തും. ഇരുമുടിക്കെട്ടില്‍ നിന്നും പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാന്‍  ശക്തമായ പരസ്യപ്രചാരണം നടത്തും. അവബോധം സൃഷ്ടിക്കാന്‍ ഗുരുസ്വാമിമാരുടെ യോഗം വിളിച്ചു ചേര്‍ക്കും. ഒക്‌ടോബര്‍ ആദ്യവാരം തന്നെ ഹോട്ടലുകളിലെയും മറ്റു കച്ചവട സ്ഥാപനങ്ങളിലെയും  വിലനിലവാരം നിശ്ചയിക്കും. വ്യാപാരികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സാധനങ്ങള്‍ മാത്രമേ വില്‍പ്പന നടത്തുന്നുള്ളുവെന്ന് ഉറപ്പു വരുത്താന്‍ കൂടുതല്‍ കര്‍ശനമായ നിരീക്ഷണം ഉണ്ടാവും.  വഴിയോര വിശ്രമകേന്ദ്രങ്ങ ള്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്്  പ്രവര്‍ത്തന സജ്ജമാക്കാന്‍ ഡിറ്റിപിസി സെക്രട്ടറിക്ക്  നിര്‍ദേശം നല്‍കി.  സന്നിധാനത്തെ ഹോട്ടലുകളിലും അപ്പം അരവണ പ്ലാന്റിലും ജോലി നോക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. എഡിഎം അനു എസ് നായര്‍, ആര്‍ഡിഒമാരായ എം എ റഹിം, ഒ വി ജയമോഹന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss