|    Apr 28 Fri, 2017 9:55 am
FLASH NEWS

ശബരിമല തീര്‍ത്ഥാടനം; തെലുങ്കാനയില്‍ നിന്ന് സൈക്കിളില്‍ ആദ്യസംഘം എത്തി

Published : 12th November 2016 | Posted By: SMR

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി ആദ്യ സംഘമെത്തി. 15ന് വൈകീട്ട് ശബരിമല നട തുറക്കുമ്പോള്‍ ആദ്യദര്‍ശനം പ്രതീക്ഷിച്ച് തീര്‍ത്ഥാടകര്‍ എത്തുകയാണ്. തെലുങ്കാനയില്‍ നിന്ന് 17 ദിവസം മുമ്പ് സൈക്കിളുകളില്‍ യാത്ര തിരിച്ച ആറംഗം സംഘമാണ് ഇന്നലെ എരുമേലിയില്‍ എത്തിയ ആദ്യ സംഘം. ഗുരുസ്വാമി സത്യനാരായണന്റെ നേതൃത്വത്തില്‍ തെലുങ്കാനയിലെ കമ്മം ജില്ലയില്‍ നിന്നാണ് സൈക്കിള്‍ യാത്ര തുടങ്ങിയത്. പകല്‍ സൈക്കിള്‍ ചവിട്ടി രാത്രിയില്‍ ക്ഷേത്രങ്ങളില്‍ വിശ്രമിക്കും. ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കും. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കടന്നാണ് സംഘം എരുമേലിയില്‍ എത്തിയത്. ഇതാദ്യമായാണ് സൈക്കിളില്‍ ശബരിമലയാത്രക്ക് എത്തുന്നതെന്ന് സത്യനാരായണന്‍ പറഞ്ഞു. പമ്പവരെ സൈക്കിളുകളിലും, മലകയറി ദര്‍ശനത്തിന് ശേഷം ട്രെയിനില്‍ സൈക്കിളുകളുമായി മടങ്ങും. 15ന് നട തുറക്കുമ്പോള്‍ ആദ്യ ദര്‍ശനം പ്രതീക്ഷിച്ച് എരുമേലി ക്ഷേത്രത്തില്‍ വിശ്രമിക്കുന്ന ഇവര്‍ ഉള്‍പ്പെടെ നിരവധി ഭക്തരാണ് എരുമേലിയില്‍ എത്തിയിരിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day