|    Jun 25 Sun, 2017 2:09 pm
FLASH NEWS

ശബരിമല തീര്‍ത്ഥാടനം: ഓക്‌സിജന്‍ പാര്‍ലറുകള്‍ തുടങ്ങി

Published : 23rd November 2015 | Posted By: SMR

ശബരിമല: മണ്ഡല-മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂനിറ്റിന്റെ ഭാഗമായുള്ള ഓക്‌സിജന്‍ പാര്‍ലര്‍, പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങി. നീലിമല ബോട്ടം, നീലിമല -2, നീലിമല-3, നീലിമല ടോപ്പ്, അപ്പാച്ചിമേട് താഴ്ഭാഗം, അപ്പാച്ചിമേട് മിഡില്‍,അബ്ബാസ്‌ക ്യാമ്പ് ഷെഡ്, അപ്പാച്ചിമേട് മുകളില്‍, ലക്ഷമി ഹോസ്പിറ്റല്‍, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി താഴ്ഭാഗം, ശരംകുത്തി മുകളില്‍, ചരല്‍മേട് മുകളില്‍, ചരല്‍മേട് താഴ്ഭാഗം, മടുക്ക, ചെളിക്കുഴി തുടങ്ങി 17 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൊതുക് കൂടുതലായി കാണപ്പെട്ട സ്ഥങ്ങളില്‍ കൂത്താടികളെ നശിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് റൗണ്ട് സ്‌പ്രേയിങ് നടത്തി. ഉറവിടനശീകരണം വെക്ടര്‍ മോണിറ്റിറിങ് സര്‍വേ എന്നിവയും തുടരുന്നു. പോലിസ് ബാരക്ക്, ഭസ്മക്കുളം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കൊപ്രാക്കളം എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കൊതുക് നശീകരണത്തിന്റെ ഭാഗമായുള്ള ഫോഗിങ് നടത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ശുചിത്വ പരിശോധനയും രാത്രികാല രക്തപരിശോധനയും ആരംഭിച്ചു. 36 ഇതരസംസ്ഥാനത്തൊഴിലാളികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് മലമ്പനി, മന്ത് രോഗനിര്‍ണയ പരിശോധനക്കായി ലാബിലെത്തിച്ചു.
നാല് ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തമിഴ്, ഹിന്ദി ഭാഷകളിലും നടത്തി.സന്നിധാനത്തെ ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഉടന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ കരസ്ഥമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക