|    May 28 Sun, 2017 6:45 am
FLASH NEWS

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ചു

Published : 8th January 2016 | Posted By: SMR

എരുമേലി: ശബരിമല ദര്‍ശനം കഴിഞ്ഞ് ബംഗളുരുവിലേയ്ക്കു മടങ്ങുകയായിരുന്ന 60 അംഗ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടത്തിനിടെ തീപ്പിടിച്ച് അപകടം. ബസ്സില്‍ നിന്ന് പുകയും തീയും ഉയരുന്നതുകണ്ട് തീര്‍ത്ഥാടകര്‍ ഉറക്കെ നിലവിളിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഉടന്‍തന്നെ എല്ലാവരും പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.
സമീപത്തെ കടയുടമ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടമൊഴിവായി. ഇന്നലെ പുലര്‍ച്ചെ 4.30ഓടെ എരുമേലി-ശബരിമല പാതയിലെ മുട്ടപ്പള്ളിയിലാണ് അപകടം. 40 ഏക്കര്‍ സ്വദേശിയും സന്നിധാനം ഹോട്ടല്‍ ഉടമയുമായ ശിവന്‍പിള്ളയാണ് ഓടിയെത്തി കടയില്‍ നിന്ന് വെള്ളം ശേഖരിച്ച് ഒഴിച്ച് തീ അണച്ചത്. അപ്പോഴേയ്ക്കും എരുമേലിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പോലിസും റോഡ് സേഫ് സോണ്‍ വിഭാഗവുമെത്തിയിരിന്നു. ബസ്സിന്റെ ബാറ്ററിയില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീ പടര്‍ന്ന് പിന്‍ഭാഗത്തേയ്ക്കു പടരുകയായിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day