|    Jan 17 Tue, 2017 2:30 pm
FLASH NEWS

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കും: കലക്ടര്‍

Published : 5th October 2016 | Posted By: Abbasali tf

തൊടുപുഴ: ശബരിമല മണ്ഡലകാല മകരവിളക്കിനോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയും സൗകര്യങ്ങളും അയ്യപ്പന്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ ജി ആര്‍ ഗോകുല്‍ പറഞ്ഞു.വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തും. ഈ വര്‍ഷത്തെ മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടകരുടെ സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി എവി ജോര്‍ജ് അറിയിച്ചു.പരുന്തുംപാറ ഫുട്പാത്തില്‍ അഡീഷനല്‍ ബാരിക്കേഡുകള്‍ നിര്‍മിക്കും.പുല്ലുമേട് പരിസരത്ത് കച്ചവട സ്ഥാപനങ്ങള്‍ അനുവദിക്കില്ല.പുല്ലുമേട് വഴി ശബരിമല സന്നിധാനത്തേക്ക് പോവുന്ന ഭക്തരുടെ ചിത്രങ്ങള്‍ എടുത്ത് സന്നിധാനത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് വാട്‌സ്ആപ്പ് വഴി അയയ്ക്കുന്നതിനും  നടപടി സ്വീകരിക്കും.  അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് വളവുകളില്‍ റിഫഌക്ടര്‍ ഗ്ലാസ് സ്ഥാപിക്കും.തീര്‍ത്ഥാടകര്‍ക്കുള്ള കുടിവെള്ള സ്‌ത്രോസുകള്‍ക്ക് പോലിസ് നിരീക്ഷണവും സുരക്ഷയും ഒരുക്കും.അന്നദാനം നടത്തുന്ന സേവകരുടെയും തൊഴിലാളികളുടെയും വിവരങ്ങളും പോലിസ് പരിശോധിക്കും. വനം വകുപ്പ് പുല്ലുമേട്ടിലും പരിസര പ്രദേശങ്ങളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും..കമ്പംമെട്ട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് പാര്‍ക്കിങും ടോയ്‌ലറ്റ് സൗകര്യവും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തുകള്‍ക്ക് ആവശ്യമായ സൗകര്യം ലഭ്യമാക്കണമെന്ന് കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ പറഞ്ഞു.യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജേക്കബ് വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജില്ലാകലക്ടര്‍ ജിആര്‍.ഗോകുല്‍,ജില്ലാ പോലിസ് മേധാവി എവി. ജോര്‍ജ്ജ്,സബ് കലക്ടര്‍ എന്റ്റിഎല്‍ റെഡ്ഡി,എഡിഎം കെകെആര്‍ പ്രസാദ്,ഡിഎംഒ, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക