|    Dec 18 Tue, 2018 1:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് കൂടുതല്‍ സൗകര്യം

Published : 22nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വീസിന് കൂടുതല്‍ പരിഷ്—കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭ്യമാക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി അഭി ബസ്സിന്റെ ഓണ്‍ലൈന്‍ വഴി കെഎസ്ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കും. ഇതിനായുള്ള കരാറില്‍ കെഎസ്ആര്‍ടിസിയും അഭി ബസ്സും ഒപ്പുവച്ചു.
അഭി ബസ്സിനു കീഴില്‍ വരുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവില്‍ അഭി ബസ്സാണ് ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം നടത്തുന്നത്. ംംം.ീിഹശില.സല ൃമഹമൃരേ.രീാ എന്ന കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്—സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായി അഭി ബസ് കെഎസ്ആര്‍ടിസിക്കായി ഒരു മൊബൈല്‍ ആപ്പും അവതരിപ്പിക്കുന്നുണ്ട്.
രാജ്യത്തെ സ്വകാര്യ സര്‍ക്കാര്‍ ബസ്സുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങില്‍ അഭി ബസ് മുന്നില്‍ നില്‍ക്കുന്നുവെന്നും കെഎസ്ആര്‍ടിസിയുമായി സഹകരിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ അഭി ബസ്സിന്റെ സാന്നിധ്യം ശക്തമാവുകയാണെന്നും അഭി ബസ് സ്ഥാപകനും സിഇഒയുമായ സുധാകര്‍ റെഡ്ഡി ചിറ പറഞ്ഞു. ശബരിമല സീസണ്‍ പ്രമാണിച്ച് വരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് ബുക്കിങിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശബരിമല യാത്രക്കാര്‍ക്കായി സമയാധിഷ്ഠിത ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്. നിലയ്ക്കലിനും പമ്പയ്ക്കും ഇടയില്‍ ചെയില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇത് ഉപകരിക്കും. ംംം. മെയമൃശാമഹമ.സലൃമഹമൃ േര.രീ ാ സൈറ്റില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ശബരിമലയില്‍ എത്തുന്ന എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കണമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss