|    Oct 19 Fri, 2018 2:17 pm
FLASH NEWS

ശബരിമല തീര്‍ത്ഥാടകരുടെ ജീപ്പ് മരത്തിലിടിച്ച് ഒരാള്‍ക്ക് പരിക്ക്

Published : 9th January 2017 | Posted By: fsq

 

കടുത്തുരുത്തി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ജീപ്പ് മരത്തിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. യാത്രക്കാരനായ സന്തോഷ് സ്വാമിക്കാണ് നിസാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 10ന് മാഞ്ഞൂര്‍ ക്ഷേത്രത്തിന്റെ സമീപമാണ് അപകടം. തൃശ്ശൂര്‍ കുറുക്കന്‍ച്ചേരിയില്‍ നിന്ന് ശബരിമലക്കു പോയ തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണ വിട്ട ജീപ്പ് മതിലിലും, പോസ്റ്റിലും ഇടിച്ച ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നവെന്ന് പോലിസ് പറഞ്ഞു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മറ്റൊരു വാഹനത്തില്‍ തീര്‍ത്ഥാടകര്‍ ശബരിമലക്കു യാത്ര തുടര്‍ന്നു.അപകടത്തില്‍പ്പെട്ട ജീപ്പ്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss