|    Dec 14 Fri, 2018 8:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല ചര്‍ച്ച വന്‍ പരാജയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Published : 19th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും പോലിസ് നിയന്ത്രണം കുറയ്ക്കുന്നതിനും വേണ്ടി ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ച വന്‍ പരാജയമായിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ പങ്കെടുത്തില്ല. സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ കാട്ടുന്ന നിസ്സംഗതയുടെ നേര്‍ചിത്രമാണ് ഈ ചര്‍ച്ച. വിശ്വാസികള്‍ കാത്തിരുന്ന തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പോലിസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണു വിശ്വാസികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഇല്ലാതിരുന്നതിനാല്‍ അത്തരം തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ഡിജിപി പറഞ്ഞതിനെല്ലാം ഏറാന്‍മൂളി ദേവസ്വം ബോര്‍ഡ് വിധേയത്വം പ്രഖ്യാപിച്ചു. പോലിസ് നിയന്ത്രണം അതുപോലെ തുടരുകയാണ്. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് അയ്യപ്പഭക്തര്‍ ഇതുപോലെ ക്ലേശിക്കുന്നത്.
ശബരിമലയില്‍ പതിവുള്ള തിരക്കും ഉണ്ടായില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ മാത്രമേ എത്തുന്നുള്ളു. സംഘപരിവാരങ്ങളുടെ ഹര്‍ത്താലും വഴിതടയലുമൊക്കെ അതിജീവിച്ചാണ് അവര്‍ ശബരിമലയില്‍ എത്തുന്നത്. അവിടെ ദയനീയമായ അവസ്ഥയിലൂടെയാണ് ഭക്തര്‍ കടന്നുപോവുന്നതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. വിശ്വാസികളുടെ പണം ചെലവഴിച്ചാണ് ദേവസ്വം ബോര്‍ഡിനെയും അതിന്റെ സന്നാഹങ്ങളെയും തീറ്റിപ്പോറ്റുന്നത്.
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പു നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss