|    Jan 19 Thu, 2017 5:50 am
FLASH NEWS

ശബരിമല കൊടിമരം: തൈലാധിവാസം ഇന്ന്

Published : 13th October 2016 | Posted By: SMR

പത്തനംതിട്ട: ശബരിമല ധ്വജപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രധാന പൂജയായ തൈലാധിവാസം ഇന്ന് പമ്പയില്‍ നടക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ രാവിലെ ഏഴിനും 8.30നുമിടയിലാണ് ചടങ്ങ്.
തേക്കിന്‍തടി എണ്ണത്തോണിയില്‍ നിക്ഷേപിക്കുന്ന ചടങ്ങാണിത്. കോന്നി ഫോറസ്റ്റ് ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലെ വയക്കര കൂപ്പില്‍ നിന്നാണ് ഇതിനായുള്ള തേക്ക് കണ്ടെത്തിയത്. 1951ല്‍ വച്ച് പിടിപ്പിച്ച പ്ലാന്റേഷനിലെ 175 സെ.മീ. വണ്ണമുള്ള തേക്കാണ് കൊടിമരത്തിനായി മുറിച്ചത്.ക്ഷേത്ര വാതിലിന്റെ ഏഴ് ഇരട്ടി നീളത്തിലാണ് ഇപ്പോഴത്തെ കൊടിമരം നിര്‍മിച്ചിക്കുന്നത്. ആറേമുക്കാല്‍ മീറ്റര്‍ ഉയരത്തില്‍ പതിനഞ്ച് പറ, വെണ്ട, ശാസ്താവിന്റെ വാഹനമായ കുതിര, അഷ്ടദിക് പാലകര്‍, പഞ്ചവര്‍ഗതറ ഇവയെല്ലാം 130 കിലോ സ്വര്‍ണത്തില്‍ നിര്‍മിക്കാനായിരുന്നു ആദ്യ പരിപാടി. സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിച്ച് പിന്നീട് പദ്ധതി ഉപേക്ഷിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക