|    Dec 14 Fri, 2018 3:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല കേസുകള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണം: സര്‍ക്കാര്‍

Published : 4th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി ഉത്തരവിനെതിരേ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലുള്ള മുഴുവന്‍ കേസുകളും സുപ്രിംകോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതി മുമ്പാകെയുള്ള എല്ലാ ഹരജികളും സ്‌റ്റേ ചെയ്യുക, എല്ലാ കേസുകളും സുപ്രിംകോടതിയിലേക്കു മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ 23 റിട്ട് ഹരജികളാണ് കേരള ഹൈക്കോടതിയിലുള്ളത്. കൂടാതെ, ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 50ഓളം പുനഃപരിശോധനാ ഹരജികളും നാലു റിട്ട് ഹരജികളും സുപ്രിംകോടതിയിലുമുണ്ട്. ഇവ ജനുവരി 22നു സുപ്രിംകോടതി പരിഗണിക്കാനായി മാറ്റിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതേ വിഷയത്തില്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് അനുചിതമാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss