|    Nov 19 Mon, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: കേരളത്തിന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം- മന്ത്രി

Published : 4th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും കേരളത്തിലേ—ക്കു സ്‌പെഷ്യല്‍ ട്രെയിനുകളും സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളും അനുവദിക്കണമെന്നും അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലും മറ്റും ഒരുക്കണമെന്നും ആവശ്യപ്പെട്ടു മന്ത്രി ജി സുധാകരന്‍ കേന്ദ്ര റെയില്‍വേ മന്ത്രി—ക്ക് കത്തയച്ചു.
തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തില്‍ കൊല്ലത്തേ—ക്കോ തിരുവനന്തപുരത്തേ—ക്കോ ദീര്‍ഘിപ്പിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. നവംബര്‍ 17ന് ആരംഭിച്ച് മകരവിളക്ക് വരെ നീളുന്ന ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് നാല് കോടിയോളം അയ്യപ്പഭക്തര്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിന്റെയും തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തിയാണു കേന്ദ്ര റെയില്‍വേ മന്ത്രി—ക്ക് കത്തയച്ചതെന്നു മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss