|    Jul 24 Mon, 2017 6:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല: കൂലിത്തര്‍ക്കം പരിഹരിച്ചു

Published : 17th September 2016 | Posted By: SMR

പത്തനംതിട്ട: സന്നിധാനത്തേക്കു സാധനങ്ങള്‍ കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയനുകളും ട്രാക്ടര്‍ കോണ്‍ട്രാക്ടര്‍മാരും തമ്മിലുണ്ടായിരുന്ന പ്രശ്‌നം ഒത്തുതീര്‍പ്പായി.
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശാനുസരണം രാജു എബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ഇതനുസരിച്ച് ഒരു ട്രാക്ടറിലെ രണ്ട് തൊഴിലാളികള്‍ക്ക് 275 രൂപ കൂലി നിശ്ചയിച്ചു.
ആഗസ്ത് 6 മുതല്‍ 2017 ജനുവരി 20 വരെയായിരിക്കും ഈ കൂലി നല്‍കുക. 2017 ജനുവരി 21 മുതല്‍ 2018 ജനുവരി 20 വരെ 300 രൂപ കൂലി നല്‍കാനും തീരുമാനമായി. തൊഴിലാളി യൂനിയനുകളും ട്രാക്ടര്‍ കോണ്‍ട്രാക്ടര്‍മാരും ഇത് അംഗീകരിച്ചു.
ശബരിമല തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍, എഡിഎം സി സജീവ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ പത്മകുമാര്‍, ജില്ലാ ലേബര്‍ ഓഫിസര്‍ ആര്‍ ഗോപകുമാര്‍, തൊഴിലാളി യൂനിയന്‍, ട്രാക്ടര്‍ കോണ്‍ട്രാക്ടര്‍ പ്രതിനിധികള്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക