|    Dec 12 Wed, 2018 8:31 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല അജണ്ട കണ്ടില്ലെന്ന് നടിക്കാനാവില്ല: ഹൈക്കോടതി

Published : 24th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനമാവാമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ശബരിമലയില്‍ ചില സ്വകാര്യ താല്‍പര്യക്കാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി.
ശബരിമലയിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആരും നിയമം കൈയിലെടുക്കരുത്. എത്രയും വേഗം ശബരിമലയെ സാധാരണ നിലയിലേക്ക് കൊണ്ടുവരണം. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും കോടതി പറഞ്ഞു.
ശബരിമലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഒരുമിച്ചു പരിഗണിക്കവെയാണ് കോടതി പരാമര്‍ശമുണ്ടായത്.
അതേസമയം, ഹരജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച മാത്രമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് നേരത്തെ നല്‍കേണ്ടിയിരുന്നുവെന്ന് വ്യക്തമാക്കി.
ഒട്ടേറെ രേഖകള്‍ വിവിധ വകുപ്പുകളില്‍ നിന്ന് സംഘടിപ്പിക്കേണ്ടിയിരുന്നതുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാന്‍ വൈകിയതെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി.
സമാധാനമുണ്ടാക്കാന്‍ ഹരജിക്കാര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് എജി പറഞ്ഞു. തുടര്‍ന്നാണ് അവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന പരാമര്‍ശം കോടതി നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss