|    Nov 18 Sun, 2018 2:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല:വര്‍ഗീയത വളര്‍ത്തുന്ന കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു

Published : 5th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍, പോലിസ് നയങ്ങള്‍ക്കെതിരേ വര്‍ഗീയത വളര്‍ത്തുന്ന വിധം സമൂഹിക മാധ്യമങ്ങളിലൂടെ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിനു കെഎസ്ടിപി എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു.
ആലുവ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി എസ് സുജ റാണിയെയാണു പൊതുമരാമത്ത് വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്ന വിധം പോലിസിനെതിരേ സുജ റാണി കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേരള ഗവ. സര്‍വന്റ്‌സ് കോണ്‍ടാക്ട് റൂളി (60)ന് വിരുദ്ധമായ കാര്യങ്ങളാണു സുജ റാണി ചെയ്തിട്ടുള്ളതെന്നും ഇത് അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്ന് കണ്ടെത്തി കേരള സിവില്‍ സര്‍വീസ് ചട്ടം(10) പ്രകാരമാണ് സസ്‌പെന്‍ഷന്‍.
ശനിയാഴ്ചയാണ് സുജ റാണിയെ സസ്‌പെന്‍ഡ് ചെയ്ത് പൊതുമരാമത്തു വകുപ്പ് ഉത്തരവിറങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss