|    Mar 24 Fri, 2017 1:41 pm
FLASH NEWS

ശബരിമലയെ തകര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ ചെറുക്കും

Published : 20th August 2016 | Posted By: SMR

കൊച്ചി: പെയ്ഡ് ക്യൂ, അമിത വഴിപാട് നിരക്ക്, ദിവസവും നടതുറക്കല്‍, യുവതികളുടെ പ്രവേശനം എന്നിവയെല്ലാം ശബരിമലയെ തകര്‍ക്കാനാണെന്നും ഇതിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും അയ്യപ്പ ധര്‍മസേന അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ വിശ്വാസ സൗഹൃദമായ നടപടികള്‍ സ്വീകരിക്കുകയെന്നത് സ ര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പമ്പയില്‍ നടന്ന ശബരിമല അവലോകനയോഗത്തിലെ തര്‍ക്കം അനുചിതമായി. വിവാദം ഒഴിവാക്കുന്നതില്‍ മുഖ്യമന്ത്രിയും പ്രസിഡന്റും പക്വത കാണിച്ചില്ല. ദേവസ്വം ബോര്‍ഡിനെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിനു വിപരീതമായ ദിശയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതിനെതിരേ അയ്യപ്പ ധര്‍മസേനയുടെ നേതൃത്വത്തില്‍ ഹൈന്ദവ വിശ്വാസ സമൂഹം പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ഇവര്‍ പറഞ്ഞു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക