|    Oct 24 Tue, 2017 11:41 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമലയെ കച്ചവടവല്‍ക്കരിക്കാന്‍ ഗൂഢശ്രമം: വി ഡി സതീശന്‍

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ദേവസ്വം ബോര്‍ഡിന്റെ സ്വയംഭരണാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ. എല്ലായിടത്തും തന്റെ അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ദേവസ്വം ബോര്‍ഡിനകത്തും അധികാരം ഉറപ്പിക്കാന്‍ നടത്തുന്ന ശ്രമമാണ് ഇത്. ദേവസ്വം ബോര്‍ഡുകളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കില്‍ മുഖ്യമന്ത്രി ഇന്ത്യന്‍ യൂനിയനിലേക്ക് തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നപ്പോള്‍ ക്ഷേത്രങ്ങളെ സംബന്ധിച്ചും ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതു സംബന്ധിച്ചും ഉണ്ടാക്കിയിട്ടുള്ള ഉടമ്പടി വായിച്ചുനോക്കണമെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ഒരധികാരവുമില്ല. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങളെ മറികടന്ന് സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ല. വിഐപി പ്രവേശനം റദ്ദാക്കി ടിക്കറ്റ് വച്ച് പ്രവേശനം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. ശബരിമലയെ കച്ചവടവല്‍ക്കരിക്കുക എന്ന ഗൂഢശ്രമമാണ് പിണറായി വിജയന്റെ ഇടപെടലിനു പിന്നില്‍. ഇത് ആപല്‍കരമാണ്. ശബരിമലയിലെ സുരക്ഷ സംബന്ധിച്ചുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനാണെങ്കില്‍ അത് ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിച്ച് ചെയ്യാവുന്നതേയുള്ളൂവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക