|    Jan 22 Mon, 2018 12:11 pm
Home   >  Blogs   >  

ശബരിമലയില്‍ നിന്ന് മകരവിളക്കിലേക്ക് എത്തുമ്പോള്‍

Published : 14th January 2016 | Posted By: TK
makaravilakku

 

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നത് സംബന്ധിച്ച് സുപ്രിം കോടതി നിര്‍ദേശത്തിന്മേലുള്ള  ചര്‍ച്ച ചൂടാറും മുമ്പെ സോഷ്യല്‍മീഡിയ നാളെ നടക്കാനിരിക്കുന്ന മകരവിളക്കിലേക്ക് തിരിഞ്ഞിരിക്കുകയാണ്.വിശ്വാസം വിപത്തായി മാറാത്തിടത്തോളം ഭരണകൂടം വിശ്വാസ കാര്യത്തില്‍ ഇടപെടരുതെന്നും അതേസമയം മകരവിളക്ക് അന്ധവിശ്വാസമാണെന്നും പുല്‍മേട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കമെങ്കില്‍ ഭരണകൂടത്തിന്റെ ഇടപ്പെടല്‍ വേണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.  മാളികപ്പുറത്തിനെ ശബരിമലയില്‍ കയറ്റാനുള്ള തത്രപ്പാടിനിടെ പുല്‍മേട് ദുരന്തത്തില്‍ മരിച്ച നൂറുകണക്കിന് അയ്യപ്പഭക്തരെ സര്‍ക്കാര്‍ മറക്കരുതെന്നും സുരക്ഷ വേണമെങ്കില്‍ അയ്യപ്പന്മാര്‍ തന്നെ ഒരുക്കേണ്ടി വരുമെന്നും ചിലര്‍ പോസ്റ്റിയിരിക്കുന്നു. പോസ്റ്റുകളില്‍ ചിലത് താഴെ,

ദാമോദര്‍ പ്രസാദ്

സ്ത്രീകള്‍ ശബരി മല കയറുന്നതിനെ സംബന്ധിച്ചുള്ള പ്രത്യേക വിശ്വാസത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടുമ്പോള്‍ വിശ്വാസത്തില്‍ തന്നെയാണ് ഇടപ്പെടുന്നത്. മത സംഹിതയോനനുമില്ലാത്ത വിഷയമാകുന്നതുക്കൊണ്ട് അന്തിമ തീരുമാനം ആര്‍ക്കാണ്. അറിയില്ല . ഏതായാലും തന്ത്രിക്കല്ല. പക്ഷെ വിശ്വാസത്തില്‍ കടന്നു മാറ്റം വരുത്താന്‍ സ്‌റ്റേറ്റിന്റെ എജെന്‍സിക്ക് അവസരം നല്കുകയാണ്. അത് അവിടെക്കൊണ്ട് അവസാനിക്കണമേന്നില്ല. ഇത് മറ്റൊന്നിനുള്ള ലെജിറ്റിമസിയാണ്.
ആധുനികതയുടെ പ്രമാണം അനുസരിച്ച് ഏതൊരു വിശ്വാസത്തിലും സ്‌റ്റേറ്റിന്റെ സംവിധാനങ്ങള്‍ക്ക് ഇടപെടാം; മാറ്റം വരുത്താം. എന്നാല്‍, എന്റെ അഭിപ്രായത്തില്‍ വിശ്വാസം സാമൂഹിക വിപത്തായി മാറതിരിക്കൊന്നോള്ളം സ്‌റ്റേറ്റ് അതില്‍ ഇടപെടുന്നത് ന്യായമല്ല.
അത് പോലെയല്ല ,മകരവിളക്കിന്റെ കാര്യം
മകര വിളക്ക് തുടങ്ങിയ (അന്ധ) വിശ്വാസങ്ങളെ പ്രൊമോട്ട് ചെയ്യുന്നത് അന്യായമാണ്. സ്‌റ്റേറ്റിന്റെ എജെന്‍സികള്‍ നേരിട്ട് നടത്തുന്ന വിശ്വാസങ്ങള്‍ ആചാരങ്ങള്‍ ഭരണ ഘടന വിരുദ്ധമാണ്. മാത്രവുമല്ല, സെറ്റിന്റെ എജെന്‍സികള്‍ വഴി നടത്തപ്പെടുന്ന അന്ധമോ അന്ധമാല്ലതതോ ആയ വിശ്വാസ പ്രചരണം കാരണം വിശ്വാസികളും അല്ലാത്തവരും മരിക്കുന്നുന്‌ടെങ്കില്‍. അത് അതീവ ഗുരുതരമായ പ്രശ്‌നമാണ്. അത് എതിര്‍ക്കപ്പെടെണ്ടതാണ്.

സ്ത്രീകൾ ശബരി മല കയറുന്നതിനെ സംബന്ധിച്ചുള്ള പ്രത്യേക വിശ്വാസത്തിൽ സുപ്രീം കോടതി നേരിട്ട് ഇടപെടുമ്പോൾ വിശ്വാസത്തിൽ തന്നെ…

Posted by Damodar Prasad on Tuesday, January 12, 2016

 

 

സുദീപ് ആദി അല്‍മിത്ര

‘ഭരണഘടന’യും സ്‌റ്റേറ്റും കോടതിയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കണോ എന്ന ചോദ്യം പോലെ ‘പുരോഹിതന്മാര്‍’ എന്നു പേരുള്ള ഒരുകൂട്ടം ആണുങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ തീരുമാനിക്കണോ എന്നും ചോദിക്കാം. കുറച്ചുകൂടി ജനാധിപത്യപരമായും കുറച്ചുകൂടി ബലം പിടിത്തം ഒഴിവാക്കിയും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാണെന്റെ അഭിപ്രായം ാെശഹല ലാീശേരീി (സ്ത്രീകളെ കേറ്റിയാല്‍ തകര്‍ന്നു പോവുന്നതൊന്നുമല്ല അയ്യപ്പന്റെയോ പുരുഷ വിശ്വാസികളുടെയോ ‘ചാരിത്ര്യം’ / വ്രതശുദ്ധി എന്നും സ്ത്രീകളെയും മല കയറാനനുവദിക്കുന്നതു നല്ലതാണ് എന്നുമാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.) സാമൂഹിക വിപത്തായി മാറാതിരിക്കുന്നിടത്തോളം സ്‌റ്റേറ്റ് വിശ്വാസത്തില്‍ ഇടപെടരുത് എന്ന ‘മതേതര’ യുക്തിയോടും താല്പര്യമില്ല.

 

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day