|    Dec 12 Wed, 2018 8:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലയില്‍ നടന്ന സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന്

Published : 7th December 2018 | Posted By: kasim kzm

കാക്കനാട്: ശബരിമലയില്‍ നടന്ന സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ഇതു സംബന്ധിച്ച് നാലു പരാതികള്‍ ലഭി—ച്ചു. മാധ്യമ വാര്‍ത്തകളും ഫോട്ടോകളും ഇത് ശരിയാണെന്നു തെളിയിച്ചതായും കമ്മീഷന്‍ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കുട്ടികളെ കവചമായി ഉപയോഗിക്കുന്നത് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമലയില്‍ കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുത്തതായി അറിയില്ല. ഇതു സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. ഇക്കാര്യത്തില്‍ പോലിസിനോട് വിശദീകരണം തേടും. ശബരിമലയിലെ പ്രശ്‌നങ്ങളില്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ കണ്ടെത്തല്‍ സംബന്ധിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
റോഡിലെ കുഴികള്‍ നികത്താത്തതിലും റോഡ്പണി നടത്തുന്നതിനും വേണ്ടി കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്നതും ബാലാവകാശ നിയമം അനുസരിച്ച് കുറ്റകരമാണ്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ നിരവധി ഫിസിയോതെറാപ്പി സെ ന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയെല്ലാം രക്ഷിതാക്കളെ പോലും കയറ്റാതെ ഒറ്റമുറിയില്‍ തെറാപ്പിക്ക് കുട്ടികളെ മാത്രം കയറ്റുന്നതിലെ അപാകതകള്‍ നിരീക്ഷിക്കണമെന്ന ആവശ്യം കമ്മീഷന്‍ അംഗീകരിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളെ പരിചരിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുന്ന പരാതികള്‍ സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
ബാലാവകാശ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. എറണാകുളം കാക്കനാട്ടുള്ള ചില്‍ഡ്രന്‍സ് ഹോമും കമ്മീഷന്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍, ബ്ലോക്ക്, ജില്ലാതല സമിതികള്‍ സജീവമാക്കും. ഇപ്പോള്‍ ജില്ലാ സമിതികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച പരാതികളില്‍ വേഗത്തില്‍ തീരുമാനം എടുക്കുമെന്നും പി സുരേഷ് വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss