|    Dec 17 Mon, 2018 1:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല

Published : 22nd August 2018 | Posted By: kasim kzm

പത്തനംതിട്ട: പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ഓണമാസ പൂജയ്ക്കായി ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല. യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഓണക്കാലത്തെ പൂജകള്‍ക്കായി തീര്‍ത്ഥാടകരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഓണക്കാലത്ത് നട തുറക്കുന്ന അഞ്ചു ദിവസങ്ങളില്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ എത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പാനദി ഗതിമാറി ഒഴുകുന്നതിനു പുറമെ പമ്പയിലെ പ്രധാന പാലങ്ങളും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം. എല്ലാ സംസ്ഥാനങ്ങളിലെയും തീര്‍ത്ഥാടകര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തയ്യാറാവണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. 23ന് വൈകീട്ട് അഞ്ചിനാണ് ഓണക്കാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത്. 28ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss