|    Dec 18 Tue, 2018 12:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ശബരിമലയില്‍ തിരക്ക് ഏറുന്നു; നെയ്യഭിഷേകത്തിന് കൂടുതല്‍ സമയം

Published : 21st November 2018 | Posted By: kasim kzm

ശബരിമല: രണ്ടു ദിവസമായി പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തിയത്. ചൊവ്വാഴ്ച പൊതു അവധി ആയതിനാല്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചു. നടതുറന്ന് അഞ്ചുദിവസം പിന്നിടുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ആദ്യ ദിനങ്ങളില്‍ എത്തിയവരില്‍ അധികവും. ഇരുമുടിക്കെട്ടുമായി എത്തുന്നവര്‍ക്ക് നെയ്യഭിഷേകത്തിനുള്ള സമയം പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെയാക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇരുമുടി ഇല്ലാതെ വരുന്നവര്‍ക്ക് അയ്യപ്പദര്‍ശനത്തിന് പ്രത്യേകം വഴി സജ്ജമാക്കിയിട്ടുണ്ട്. നെയ്യഭിഷേകം ചെയ്യാനെത്തുന്നവര്‍ക്ക് വിരിവച്ച് സന്നിധാനത്ത് തങ്ങി, പുലര്‍ച്ചെ നെയ്യഭിഷേകവും കഴിഞ്ഞ് മടങ്ങാം.
നെയ്യഭിഷേക ടിക്കറ്റ് വിതരണത്തിന് നിരവധി കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അപ്പവും അരവണയും വാങ്ങാനും പ്രത്യേക സജ്ജീകരണങ്ങള്‍ സന്നിധാനത്തുണ്ട്. 24 മണിക്കൂറും ദേവസ്വം ബോര്‍ഡ് വക അന്നദാനമുണ്ട്. തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ ആവശ്യാനുസരണം മുറികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും പുലര്‍ച്ചെ 3.15 ന് തുറക്കുന്ന അയ്യപ്പസന്നിധി രാത്രി 10.50ന് ഹരിവരാസനം പാടി 11 നാണ് അടയ്ക്കുന്നത്. എല്ലാ വകുപ്പുകളുടെയും സംയോജിത പ്രവര്‍ത്തനം ഇത്തവണത്തെ ശബരിമലയിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss