|    Nov 16 Fri, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ശബരിമലയില്‍ കലാപശ്രമം: ബിജെപി, ആര്‍എസ്എസ് നീക്കത്തിനു സര്‍ക്കാര്‍ ഒത്താശ’

Published : 7th November 2018 | Posted By: kasim kzm

തിരുവനന്തപുരം/മഞ്ചേരി: ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമങ്ങളെ തടയാന്‍ ശ്രമിക്കാതെ അവര്‍ക്ക് ഒത്താശ ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണയും ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ശബരിമലയിലെ നിയന്ത്രണം പോലിസിന് തന്നെയെന്നാണു മുഖ്യമന്ത്രി പറഞ്ഞതെങ്കിലും പോലിസിന് ഒരു നിയന്ത്രണവും ഇല്ലായിരുന്നു. ആര്‍എസ്എസിനും ബിജെപിക്കും എന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിരുന്നു സന്നിധാനത്ത്. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണം. ഇനിയെങ്കിലും ശബരിമലയില്‍ സമാധാനം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സന്നിധാനവും പരിസരവും ബിജെപിയും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കുന്നെന്നു പി കെ കുഞ്ഞാലിക്കുട്ടി എംപി. ഇക്കാര്യത്തില്‍ അജണ്ട നിശ്ചയിച്ചു നടപ്പാക്കിയെന്ന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ ഭക്തരെ അപമാനിക്കലാണ്. രാഷ്ട്രീയ ലാഭത്തിനായി പവിത്രമായ ശബരിമല സന്നിധാനം ഉപയോഗപ്പെടുത്തിയ ബിജെപിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss