|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലയില്‍ കലാപം: കേസിലെ മൂന്ന് പ്രതികള്‍ ജാമ്യം തേടി

Published : 13th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിക്കെതിരേ കലാപം നടത്തിയതിനു പമ്പ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നു പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. നിലയ്ക്കലിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഒന്നും നാലും പ്രതികളായ പന്തളം കുളനട സ്വദേശികളായ ശൈലേഷ്, അഭിലാഷ് രാജ്, രണ്ടാംപ്രതി ഇടപ്പള്ളി സ്വദേശി ആനന്ദ് വി കുറുപ്പ്, അഞ്ചാംപ്രതി മണിമല സ്വദേശി കിരണ്‍ എന്നിവരാണു ജാമ്യപേക്ഷ നല്‍കിയത്.
ഒക്ടോബര്‍ 17ന് പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുടേതടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞതും അതിക്രമം കാട്ടിയതും ഇവരാണെന്നു പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍ ശരണംവിളികളുമായി തികച്ചും സമാധാനപരമായാണു പ്രതിഷേധിച്ചതെന്ന് ഹരജിക്കാര്‍ പറയുന്നു. പോലിസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ഹരജിക്കാരുടെ വാദം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss