|    Dec 14 Fri, 2018 4:06 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ശബരിമലയില്‍ അരങ്ങേറുന്നത് ആര്‍എസ്എസ് അജണ്ട: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 20th November 2018 | Posted By: AAK

ദമ്മാം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ശബരിമല പ്രശ്‌നം സംഘപരിവാര്‍ ആസൂത്രണം ചെയ്ത അജണ്ടയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖതീഫ് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്ത്രീ പ്രവേശനം സംബന്ധിച്ച് 2006 ജൂലൈ 28ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് ഇടത് അഭിഭാഷക സംഘടനയിലെ സ്ത്രീകളായിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഇത് പൂര്‍ണമായും സംഘപരിവാര്‍ പ്രവര്‍ത്തകരായ പ്രേരണ കുമാരി, പ്രസിദ ഛേത്രി, ലക്ഷ്മി ശാസ്ത്രി, സുധ പാല്‍ എന്നവരാണെന്ന് പിന്നീട് മനസ്സിലായി. തങ്ങളുടെ വരുതിയിലൊതുങ്ങാത്ത കേരളത്തെ കലാപ ഭൂമിയാക്കി മുതലെടുക്കാനാണ് ആര്‍എസ്എസ് ശ്രമം. അതിനാണ് കൊടുംക്രിമിനലുകളായ സംഘപരിവാര്‍ ഗുണ്ടകള്‍ ഭക്തജനങ്ങളെന്ന വ്യാജേന ശബരിമലയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ആര്‍എസ്എസ് വര്‍ഗീയ ശക്തികളുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് ഹിന്ദുത്വ തീവ്രവാദികളില്‍ നിന്നും ഹൈന്ദവ വിശ്വാസികളെ സംരക്ഷിക്കാന്‍ കേരള ജനത ഒറ്റക്കെട്ടാവണമെന്നും ഫോറം ആവശ്യപ്പെട്ടു. യോഗത്തില്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ദമ്മാം അല്‍ മദ്‌ലൂഹ് ഹോസ്പിറ്റല്‍ എംഡി അഹമ്മദ് അല്‍ മദ്‌ലൂഹ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടത്തിനു നല്‍കി നിര്‍വഹിച്ചു. ഡോ. മുഹമ്മദ് മൂസ, അന്‍സാര്‍ തിരുവനന്തപുരം, റഈസ് കടവില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss