|    Dec 17 Mon, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമലയില്‍ അന്നദാനത്തിന് സംഘപരിവാര അനുകൂല സംഘടന

Published : 1st December 2018 | Posted By: kasim kzm

ശബരിമല: ശബരിമലയില്‍ അന്നദാനം നടത്തുന്നതിന് ആര്‍എസ്എസ് അനുകൂല സംഘടനയ്ക്ക് അനുമതി. പമ്പയിലും നിലയ്ക്കലും നല്‍കുന്ന അന്നദാനത്തിന്റെ ചുമതലയാണു സംഘപരിവാര അനുകൂല സംഘടനയായ അയ്യപ്പസേവാ സമാജത്തെ ഏല്‍പ്പിക്കുന്നത്.
ദേവസ്വം ബോര്‍ഡ് സംഘടനയുമായി കരാര്‍ ഉണ്ടാക്കിയതായി റിപോര്‍ട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടതെന്നാണു സൂചന. യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെതിരേ ശക്തമായ നിലപാടാണ് സംഘപരിവാര സംഘടനകള്‍ സ്വീകരിച്ചിരുന്നത്. കാണിക്ക ഇടരുതെന്ന പ്രചാരണം അടക്കമുള്ള പ്രതിഷേധ നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. ഇതിനിടയിലാണു സംഘപരിവാരത്തിന് അനുകൂലമായ നീക്കം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടായത്.
അന്നദാനത്തിന് ഒരു സംഘടനയ്ക്കും കരാര്‍ നല്‍കിയിട്ടില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും ഉത്തരവാദിത്തത്തിലുമാണ് ശബരിമലയില്‍ അന്നദാനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സംഘടനകളുടെയും വ്യക്തികളുടെയും സഹായം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിലക്കലും പമ്പയിലും അന്നദാനത്തിന് സംഘപരിവാര അനുകൂല സംഘടനയായ അയ്യപ്പസേവാ സമാജത്തിന് കരാര്‍ നല്‍കാന്‍ തിരുമാനിച്ച ദേവസ്വം ബോര്‍ഡിന്റെ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. സിപിഎമ്മും-ബിജെപിയും ശബരിമല വിഷയത്തില്‍ നടത്തുന്ന ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരമാണ് സംഘപരിവാര സംഘടനയ്ക്ക് ശബരിമലയില്‍ അന്നദാനം നടത്താന്‍ കരാര്‍ നല്‍കിയതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss