|    Dec 12 Wed, 2018 8:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമലയില്‍ അക്രമം നടത്തിയവരില്‍ 86 കേസുകളിലെ പ്രതിയും

Published : 24th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം ആവാമെന്ന സുപ്രിംകോടതി വിധിക്കെതിരേ കലാപം നടത്തിയവരില്‍ 86 ക്രിമിനല്‍ കേസുകളിലെ പ്രതിയും. വിവിധ ഹരജികള്‍ക്കു മറുപടിയായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്.
പമ്പ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 43ാം പ്രതിയായ തൃശൂര്‍ കണ്ടാനശേരി വില്ലേജില്‍ പന്തായില്‍ വീട്ടില്‍ ശിവരാജന്‍ എന്നയാള്‍ ഗുരുവായൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത 86 കേസുകളില്‍ പ്രതിയാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഒമ്പതാം പ്രതിയായ ചാവക്കാട് നെടിയിരുപ്പില്‍ വീട്ടില്‍ ഷൈന്‍ അഞ്ചു കേസുകളില്‍ പ്രതിയാണ്. 11ാം പ്രതി എറണാകുളം പുളിമൂട്ടില്‍ വീട്ടില്‍ പ്രദീപ് രണ്ടു കേസുകളിലും 22ാം പ്രതി എറണാകുളം വലിയകുളം ചായാട്ടുവീട്ടില്‍ വിഷ്ണു സുരേഷ് മൂന്നു കേസുകളിലും 26ാം പ്രതി എറണാകുളം പിണ്ടിമല മുത്തന്‍കുഴി പുത്തന്‍പുരക്കല്‍ വീട്ടില്‍ സജീവ് രണ്ടു കേസുകളിലും 28ാം പ്രതി അറക്കല്‍പ്പടി ഇളംതുരത്തി വീട്ടില്‍ ഗിരീഷ് തമ്പി ഒരു കേസിലും പ്രതിയാണ്. 41ാം പ്രതി തൃശൂര്‍ വെള്ളാങ്കല്ലൂര്‍ സി വി വിഷ്ണു രണ്ടു കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ്. 50ാം പ്രതി തൃശൂര്‍ കരുമാത്ര കൊച്ചാട്ടില്‍ വീട്ടില്‍ സുരേഷ് മൂന്നു കേസുകളിലും 63ാം പ്രതി എറണാകുളം മൂത്തകുന്നത്ത് കവപ്പശേരില്‍ വീട്ടില്‍ ബിജു രണ്ടു കേസുകളിലും പ്രതിയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
മറ്റു പ്രതികള്‍ക്കെതിരേയും വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഇവര്‍ ശബരിമലയില്‍ എത്തിയപ്പോള്‍ യാദൃച്ഛികമായി കണ്ടുമുട്ടിയെന്ന പ്രചാരണം തെറ്റാണ്. ബിജെപി-ആര്‍എസ്എസ് നേതൃത്വം ചുമതലപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇവരെല്ലാം എത്തിയത്. അക്രമികളില്‍ 35 പേര്‍ എറണാകുളം ജില്ലക്കാരും 26 പേര്‍ തൃശൂര്‍ ജില്ലക്കാരും മറ്റുള്ളവര്‍ സമീപ വാസികളുമാണ്. കേസിലെ ഒന്നാംപ്രതി എറണാകുളം പെരുമ്പാവൂര്‍ പള്ളിക്കര ഗൗരിനന്ദനം വീട്ടിലെ രാജേഷ് എന്നയാള്‍ ആര്‍എസ്എസ് നേതാവാണെന്ന് പോലിസ് രേഖകള്‍ പറയുന്നു. രണ്ടാംപ്രതി തൃശൂര്‍ തളിക്കുളം നമ്പിക്കടവിലെ പൂരാടം വീട്ടില്‍ ഭഗീഷ് ബിജെപി ഭാരവാഹിയാണ്. മൂന്നാംപ്രതി ഹിന്ദു ഐക്യവേദി പ്രസിഡന്റാണ്. മറ്റു പ്രതികളെല്ലാം ആര്‍എസ്എസ്-ബിജെപി ഭാരവാഹികളോ സജീവ പ്രവര്‍ത്തകരോ ആണെന്ന് റിപോര്‍ട്ട് പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss