|    Aug 19 Sun, 2018 5:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശബരിമലയിലെ സ്ത്രീ പ്രവേശനംവാദം പൂര്‍ത്തിയായി; വിധിപറയാന്‍ മാറ്റി

Published : 2nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രിംകോടതി വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, രോഹിന്റണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എട്ടു ദിവസമാണ് വാദം കേട്ടത്. ഒരാഴ്ചയ്ക്കകം വിശദമായ വാദം സമര്‍പ്പിക്കാനും ഇരുവിഭാഗത്തോടും കോടതി ആവശ്യപ്പെട്ടു.
സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് അമിക്കസ്‌ക്യൂറിമാരിലൊരാളായ കെ രാമമൂര്‍ത്തി വാദങ്ങളുന്നയിച്ചു. മതവിശ്വാസത്തിന്റെ വിഷയമാണിതെന്നും ഏതെങ്കിലും ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ കാര്യങ്ങളില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാരിന് ഭരണഘടനാ അവകാശമുണ്ടെന്ന് സംസ്ഥാനസര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചു. അതിനിടെ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഓം ബാബ കോടതിക്കകത്ത് ബഹളംവച്ചതോടെ ഇദ്ദേഹത്തെ കോടതി പുറത്താക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss