|    Nov 18 Sun, 2018 3:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല’

Published : 26th October 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ എതിര്‍ക്കുന്ന നിലപാടില്‍ നിന്നു പിന്നോട്ടില്ലെന്ന് ശബരിമല അയ്യപ്പസേവാ സമാജം ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്.
നൂറ്റാണ്ടുകളായി ശബരിമലയില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നു തെളിയിക്കുന്ന രേഖകളടക്കം റിവ്യൂ പെറ്റീഷനുമായി സുപ്രിംകോടതിയെ സമീപിച്ചെന്നും അനുകൂല തീരുമാനമുണ്ടാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഭക്തരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതരത്തിലുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്നും അയ്യപ്പ മഹാസംഗമം 28ന് കൊച്ചിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss