|    Jul 19 Thu, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലയിലെ ബാരിക്കേഡുകള്‍ നീക്കാന്‍ അനുമതി

Published : 14th September 2017 | Posted By: fsq

 

കൊച്ചി: ശബരിമല കാനനപാതയില്‍ മൃഗങ്ങള്‍ സഞ്ചരിക്കുന്ന മേഖലകളിലെ ബാരിക്കേഡുകള്‍ നീക്കാന്‍ ഹൈക്കോടതിയുടെ അനുമതി. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി സ്ഥാപിച്ചിട്ടുള്ള സ്ഥിരം ബാരിക്കേഡുകള്‍ മൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് വനംവകുപ്പ് നീക്കിയതിനെ ചോദ്യംചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. പമ്പാ നദിയിലേക്ക് മൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്ന വഴികളില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ നീക്കംചെയ്യണമെന്നായിരുന്നു വനംവകുപ്പിന്റെ വാദം. ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയും മൃഗങ്ങള്‍ സഞ്ചരിക്കുന്ന വഴികളില്‍ ചിലയിടങ്ങളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കണമെന്നാണ് റിപോര്‍ട്ട് നല്‍കിയത്. ബാരിക്കേഡുകള്‍ നീക്കം ചെയ്യേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയ സ്‌കെച്ചും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മൃഗങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലെ സ്ഥിരം ബാരിക്കേഡുകള്‍ നീക്കാന്‍ അനുമതി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss