|    Mar 24 Fri, 2017 11:35 pm
FLASH NEWS

ശബരിമലയിലെ തൊഴില്‍തര്‍ക്കം; ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരമായേക്കും

Published : 16th September 2016 | Posted By: SMR

പത്തനംതിട്ട: ശബരിമലയിലെ തൊഴില്‍തര്‍ക്കത്തിന് പത്തനംതിട്ട ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന  ചര്‍ച്ചയില്‍ പരിഹാരമായേക്കും. ലേബര്‍ ഓഫിസര്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാനം അനുസരിച്ച് രണ്ട് തൊഴിലാളികള്‍ക്കും കൂടി 300 രൂപ നല്‍കാന്‍ കഴിയില്ലെന്ന് ട്രാക്ടര്‍ ഉടമകള്‍ അറിയിച്ചതോടെ  മുന്ന് തവണ ചര്‍ച്ച അലസിയിരുന്നു.
തൊഴിലാളികള്‍ക്ക് 300 രൂപ കൂലി നല്‍കാന്‍ തയ്യാറുള്ള ട്രാക്ടറുകള്‍ക്ക് പോലിസ് സംരക്ഷണം ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ വാഗ്ദാനം ചെയ്തതിനു പിന്നാലെ പ്രശ്‌ന പരിഹാരത്തിന് അന്തരീക്ഷം ഒരുങ്ങി. നേരത്തെ ലേബര്‍ ഓഫിസറുമായി നടന്ന ചര്‍ച്ചയില്‍ 300 രൂപ എന്ന് തീരുമാനിച്ചത് തങ്ങളുടെ അംഗീകാരമില്ലാതെയാണെന്ന് ട്രാക്ടര്‍ ഉടമകളുടെ അസോസിയേഷന്‍ നിലപാട് എടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഇതിനിടെ അട്ടതോട്ടില്‍ സംഘട്ടനവും നടന്നു .
പമ്പയിലോ സന്നിധാനത്തോ പണിമുടക്കും ജോലി തടസങ്ങളും ഉണ്ടാക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കളും യോഗത്തില്‍ അറിയിച്ചെങ്കിലും ട്രാക്ടര്‍ ഓടാതെ വന്നപ്പോള്‍ എല്ലാം തടസപ്പെട്ടു. ട്രാക്ടറൊന്നിന് പമ്പസന്നിധാനം യാത്രയ്ക്ക് 1200 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുക. ഇതില്‍ 150രൂപ വീതം ട്രാക്ടറില്‍ പോകുന്ന രണ്ട് തൊഴിലാളികള്‍ക്കും വീതിച്ചു നല്‍കണം എന്നാണ് ലേബര്‍ ഓഫിസറുമായി മുമ്പുണ്ടാക്കിയ ധാരണ. ഇത് ട്രാക്ടര്‍ ഉടമകളും കൂടി പങ്കെടുത്ത യോഗത്തില്‍ നിശ്ചയിച്ചതാണെന്നും ഇത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കലക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഭൂരിപക്ഷം ട്രാക്ടറുകള്‍ക്കും കൂലിയായി 900 രൂപയാണ് കിട്ടുന്നതെന്നായിരുന്നു ഉടമകളുടെ വാദം. ഇതില്‍ 300 രൂപ തൊഴിലാളി കൂലിയായി നല്‍കാന്‍ കഴിയില്ല.
250 രൂപയാണ് നല്‍കി വരുന്നത്. അത് രണ്ട് തൊഴിലാളികളും വീതിച്ച് എടുക്കണമെന്നും 300 എന്ന നിരക്ക് നല്‍കാന്‍ കഴിയില്ലെന്നും ട്രാക്ടര്‍ ഉടമകള്‍ ചൊവ്വഴ്ച നടന്ന യോഗത്തില്‍  നിലപാട് സ്വീകരിച്ചു. റാന്നി എംഎല്‍എ രാജു എബ്രഹാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനുമായി തിരുവോണ ദിവസം ഫോണില്‍ ചര്‍ച്ച നടത്തി.പ്രശ്‌ന പരിഹാരമാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നതിനാല്‍ ഇന്ന് രാവിലെ പത്തിന് കലക്ട്രേറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ പരിഹാരം പ്രതീക്ഷിക്കുന്നു.ട്രാക്ടര്‍കള്‍ ഇന്നലെ ഓട്ടം നടത്തിയത് അതിന്റെ സൂചനയാണ്.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക