|    Dec 18 Tue, 2018 12:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലയിലെ ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

Published : 15th November 2018 | Posted By: kasim kzm

കൊച്ചി: സുപ്രിംകോടതി വിധിക്കെതിരേ ശബരിമലയില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പമ്പ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തുലാമാസ പൂജയ്ക്കു നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ ഉണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതി പന്തളം കുളനട സ്വദേശി ശൈലേഷ്, രണ്ടാംപ്രതി ഇടപ്പള്ളി സ്വദേശി ആനന്ദ് വി കുറുപ്പ്, നാലാംപ്രതി കുളനട സ്വദേശി അഭിലാഷ് രാജ്, അഞ്ചാംപ്രതി മണിമല സ്വദേശി കിരണ്‍ തുടങ്ങിയവരാണ് ജാമ്യാപേക്ഷ നല്‍കിയത്.
ശബരിമല അതിക്രമങ്ങളുമായി ബന്ധപ്പെട്ട് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആക്രമണത്തില്‍ പങ്കില്ലെന്നും ഇവരുടെ ഹരജികളില്‍ പറയുന്നു. എന്നാല്‍, പ്രതികള്‍ക്കെതിരേ തെളിവുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹൈക്കോടതി ഹരജികള്‍ വിധി പറയാന്‍ മാറ്റി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss