|    Nov 20 Tue, 2018 11:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലയിലെ അക്രമം: ആര്‍എസ്എസ് ഇറക്കിയത് സ്ഥിരം ക്രിമിനല്‍ സംഘത്തെ

Published : 11th November 2018 | Posted By: kasim kzm

പരപ്പനങ്ങാടി: ശബരിമലയിലെ അക്രമത്തിന് ആര്‍എസ്എസ് ഇറക്കിയത് പ്രത്യേകം പരിശീലനം ലഭിച്ച സ്ഥിരം കൊലയാളി സംഘങ്ങളെന്ന് പോലിസ് തിരിച്ചറിഞ്ഞു. ശബരിമലയില്‍ 53കാരിയെയടക്കം അപായപ്പെടുത്താന്‍ നേതൃത്വം നല്‍കിയത് ഈ സംഘത്തില്‍പ്പെട്ടവരാണ്.
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി ആലത്തിയൂര്‍ വടക്കേപാടം സ്വദേശി രതീഷ്, പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ രണ്ടു മാസം മുമ്പ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അയോധ്യ നഗറിലെ കെട്ടുങ്ങല്‍ രഞ്ജിത്ത്, പരപ്പനങ്ങാടി പ്രദേശത്തെ മൂ ന്നോളം വധശ്രമക്കേസിലെ അയോധ്യ നഗറില്‍ പ്രമജേഷ്, പ്രതീപ് എന്നിവരടക്കമുള്ള സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ജില്ലയിലെ സംഘ് കേന്ദ്രങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത സംസ്ഥാനത്തെ ഉന്നത നേതൃത്വങ്ങളാണ് ഇവരെ നയിച്ചിരുന്നത്. മാധ്യമങ്ങളുടെ സഹായത്തോടെ ഫോട്ടോകള്‍ പത്തനംതിട്ട പോലിസ് വിവിധ സ്‌റ്റേഷനുകളിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. സ്ഥിരം ക്രിമിനലുകളായതിനാല്‍ സംഘപരിവാര ബന്ധമുള്ള പോലിസുകാര്‍ ഇവരെ ഒളിവില്‍ പോവാന്‍ സഹായിച്ചത് അന്വേഷിക്കുന്നുണ്ട്. ഭക്തര്‍ എന്നപേരില്‍ സംഘപരിവാരം ഇറക്കിയത് ഗുണ്ടകളെ തന്നെയാണന്നു വെളിവായിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss