|    Nov 21 Wed, 2018 7:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലയിലും സന്ദീപാനന്ദഗിരിക്കും നേരെ നടന്നത് ഹിറ്റ്‌ലറിസം: എന്‍സിഎച്ച്ആര്‍ഒ

Published : 4th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഭക്തിയുടെ പേരില്‍ അണികളെ തെരുവിലിറക്കി കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘപരിവാര ഫാഷിസത്തിന്റെ ഉറഞ്ഞുതുള്ളലാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ നടന്ന ആസൂത്രിത ആക്രമണമെന്ന് എന്‍സിഎച്ച്ആര്‍ഒ.
ശബരിമല വിഷയത്തില്‍ സ്വാമിയുടെ വിശകലനയുക്തിയോട് സംഘപരിവാര നേതാക്കളുടെ കേവലയുക്തി പരാജയപ്പെട്ടതിലുള്ള ഭീതിയാണ് ആശ്രമത്തിനു തീയിട്ടതിനു പിന്നിലെ ചേതോവികാരമെന്ന് ആശ്രമം സന്ദര്‍ശിച്ച ശേഷം എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജില്ലാ പ്രസിഡന്റ് എ അബ്ദുല്‍സലാമും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ശബരിമലയ്ക്കുമേല്‍ മലയരയരുടെ അവകാശത്തെ വിരട്ടാനുള്ള തന്ത്രപരമായ സംഘപരിവാര നീക്കവും ഇതിനു പിന്നിലുണ്ട്. കേരളം സന്ദര്‍ശിച്ച അമിത്ഷായ്ക്ക് രക്തംകൊണ്ട് കുരുതി കഴിക്കാനാണ് സ്വാമിയുടെ ആശ്രമത്തെയും അദ്ദേഹത്തെയും ചുട്ടെരിക്കാന്‍ അക്രമികള്‍ തുനിഞ്ഞത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുസ്‌ലിംകളുടെ ആരാധനാലയമായ ബാബരി മസ്ജിദ് തകര്‍ത്തതും ശബരിമലയെ പിടിച്ചടക്കാനുമുള്ള സംഘപരിവാര നീക്കവും ചരിത്രബോധമില്ലാത്തവരുടെ ജല്‍പനങ്ങളാണ്.
സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിക്കൊപ്പം ജില്ലാ സെക്രട്ടറി എം അജ്മല്‍, എ നൗഷാദ് ചാത്തിയറ, കെ ബി ദാവൂദ് മുസ്‌ല്യാര്‍, എം അബ്ദുല്‍സലാം പനവൂരും ഉണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss