|    Oct 19 Fri, 2018 6:19 pm
FLASH NEWS

ശബരിഗിരി പദ്ധതികളുടെ സംഭരണികളില്‍ 53 ശതമാനം ജലം

Published : 14th September 2017 | Posted By: fsq

 

ചിറ്റാര്‍: ജില്ലയില്‍ മഴ വീണ്ടും ശക്്തമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോന്നിയില്‍ 14.4 മില്ലീ മീറ്ററും കുരുടാമണ്ണില്‍ 14.2 മില്ലി മീറ്ററും മഴ ലഭിച്ചു. എങ്കിലും ജില്ലയില്‍ പ്രതീക്ഷിച്ചിരുന്നതിലും 9.72 ശതമാനം മഴയുടെ കുറവാണ് ഇപ്പോഴുള്ളത്. ശരാശരി ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 13 വരെ 1547.9 മില്ലീ മീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 1397.5 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ ശക്്തമായതോടെ സംബരണികളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ശബരിഗിരി പദ്ധതികളില്‍ ശേഷിയുടെ 53 ശതമാനം ജലം സംഭരണികളിലുണ്ട്. 986.33 മീറ്റര്‍ ശേഷിയുള്ള പമ്പ സംഭരണിയില്‍ 967.5 മീറ്ററും 981.47 മീറ്റര്‍ ശേഷിയുള്ള 697.24 മീറ്ററും വെള്ളമുണ്ട്. ശബരിഗിരി പദ്ധതിയില്‍ നിന്നും ഇന്നലെ 4.098 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. വൈദ്യുതി പ്രതിസന്ധി മുന്നില്‍ കണ്ട് പരമാവധി ജലം സംഭരിക്കുകയാണ് കെഎസ്ഇബി ലിമിറ്റഡ്. കക്കാട്, അള്ളുങ്കല്‍, കാരികയം, മണിയാര്‍, പെരുനാട് പദ്ധതികളില്‍ നിന്നും പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ്. പമ്പ, അച്ചന്‍കോവിലാര്‍, കല്ലാര്‍, കക്കാട്ടാര്‍, കല്ലടയാര്‍  തുടങ്ങിയ നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കക്കാട്ടാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മണിയാര്‍ ഡാം ഷട്ടര്‍ ഒരാഴ്ചത്തേക്ക് തുറന്നു. പമ്പ, കക്കാട് നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss