|    Nov 19 Mon, 2018 6:54 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശനിയും ഞായറും തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി നവംബറില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടിഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. നാഗര്‍കോവില്‍ ജ—ങ്ഷന്‍-മംഗലാപുരം സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ്, മംഗലാപുരം സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന്‍ എന്നി സര്‍വീസുകള്‍ എറണാകുളം ടൗണ്‍ സ്‌റ്റേഷനും ഷൊര്‍ണൂര്‍ സ്‌റ്റേഷനും ഇടയില്‍ സര്‍വിസ് നിര്‍ത്തലാക്കും. തിരുവനന്തപുരം സെന്‍ട്രല്‍-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ക്ക് 45 മിനിറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തും. ലോക്മാന്യതിലക്-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസിന് ഒരുമണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തും. തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ പൂര്‍ണമായി റദ്ദാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss