|    Feb 21 Tue, 2017 11:09 am
FLASH NEWS

ശനിദശ തീരാത്ത ഒരു ചാനല്‍ കഥ..

Published : 29th October 2016 | Posted By: mi.ptk

ശനിദശ
മുടങ്ങി എങ്കിലും കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ‘വിഷന്‍’ ശനിദശയ്ക്കു വിഷയമായിരിക്കുന്നു. വലിയ കൊട്ടിഘോഷത്തോടെ നര്‍ത്തകീ രത്‌നം ശോഭനയുടെ കുച്ചിപ്പുടിയോടെ ആയിരുന്നു തുടക്കം. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമായി സോദ്ദേശ്യ ചാനല്‍ എന്നതായിരുന്നു പ്രഖ്യാപനം. മുസ്‌ലിം നേതാക്കളുടെ വന്‍ പടതന്നെ അരയും തലയും മുറുക്കി… ആശീര്‍വാദ് ലോണ്‍സില്‍ നൃത്തപരിപാടി കഴിഞ്ഞതും ശോഭന എങ്ങോട്ടേയ്ക്കാണു പോയതെന്നറിയാതെ കോടികള്‍ ചാനലിനു നല്‍കിയ രണ്ടു പ്രമുഖര്‍ സങ്കടപ്പെട്ടുവത്രെ!. പക്ഷേ, ശനിദശ ആരംഭിക്കാന്‍ പിന്നെയും വൈകി. മുഖ്യ വാര്‍ത്താ വായനക്കാരന്‍ ചോദിച്ച ശമ്പളം അത്രയ്ക്ക് കടുത്തതായിരുന്നു. വിലപേശി എഗ്രിമെന്റാക്കി… ചാനല്‍ പൊടിപൊടിച്ചു തുടങ്ങി. ക്ലച്ച് പിടിക്കും എന്ന ഘട്ടമായപ്പോള്‍ വന്‍തോക്കുകള്‍ ഇടപെട്ടുതുടങ്ങി. ഉടമസ്ഥന്റെ ‘രാഷ്ട്രീയം’ പ്രധാനമായും ഇടപെട്ടു. മുഖ്യവായനക്കാരന്റെ ശമ്പളം റിപോര്‍ട്ടറായി പിരിഞ്ഞുപോവുംവരെ കൃത്യമായിരുന്നില്ല. അതാ വരുന്നു ഒരു യുവതി കൈക്കുഞ്ഞുമായി… തല്ല്, ഏറ്… ശാപവചനം എന്നുവേണ്ട ലോകത്ത് ഒരു ചാനലിനും ലഭിക്കാത്ത സല്‍പ്പേരുകള്‍. ചാനല്‍ മേധാവികള്‍ക്കു കുശാല്‍. ഒബി വാനുകള്‍ ഓരോന്നായി ഷെയറുടമകളും കടക്കാരും പിടിച്ചെടുത്തു തുടങ്ങി. അപ്പോഴാണ് മുഖ്യകാര്‍മികനു മന്ത്രിയാവണം… ചാനല്‍ ബന്ധം ഉപേക്ഷിക്കണമെന്ന് രാഷ്ട്രീയ പ്പാര്‍ട്ടി. രഹസ്യമായി അണ്ണന്‍ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ചു. ന്യൂസ് റീഡര്‍മാരെ ഒന്നൊന്നായി കോട്ടയം മുതലാളിയും വഴിത്തിരിവു ചാനലുകാരും പിച്ചിപ്പറിച്ചു കൊണ്ടുപോയി. വഴിത്തിരിവു ചാനലുകാര്‍ കൊണ്ടുവന്ന ചിലര്‍ക്കെങ്കിലും പൊറോട്ട-ചിക്കന്‍ മാമ്പഴ ജ്യൂസ് എന്നിങ്ങനെ ശമ്പളം ഇനിയും നെല്ലായിട്ടാണ് ലഭിക്കുന്നത്. ഏതായാലും വിഷന്‍ പൂട്ടും എന്നിടത്തായി കാര്യങ്ങള്‍. വഴിത്തിരിവുകാരുടെ പത്രത്തില്‍ നിന്നു പ്രതികാരമായി ഒരു മിടുമിടുക്കനെ പൊക്കി. അയാള്‍ ‘വിഷനി’ലെത്തിയതേ അറിഞ്ഞുള്ളൂ. സിഇഒ സാമ്പത്തിക ക്രമക്കേടുകളുടെ പേരും പറഞ്ഞ് എറണാകുളം സബ്ജയിലില്‍ ചപ്പാത്തി+ കിഴങ്ങുകറി ശാപ്പിടുംനേരം 300ഓളം തൊഴിലാളികള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ദീനദയാലുക്കളായി. മറ്റു ചാനലുകളില്‍ അപേക്ഷിച്ചു. 1500 തൊട്ടായിരുന്നു മറ്റ് ആശാന്‍മാര്‍ പറഞ്ഞ ശമ്പളം. ‘കിട്ടിയതാകട്ടെ…’പലരും പലയിടത്തായി മലയാളം മാത്രം വശമുള്ള ചില ‘മഹാരഥന്‍മാര്‍’ ചെന്നൈയില്‍ വരെ പോയി ‘ശാപ്പാടുമാത്രം കൊടുങ്കോ’ എന്നു കരഞ്ഞു വിളിച്ചു.പൂട്ടിയില്ലേ; ഇനിയെന്തു ശനിദശ എന്ന് സന്ദേഹിക്കണ്ട… തുറക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കയാണ്… കടം വാങ്ങിയും സാറ്റലൈറ്റ് വാടക നിലനിര്‍ത്തുന്നു. മുന്‍ സിഇഒ അവര്‍കള്‍ ഇനി മുട്ടാത്ത വാതിലുകളില്ല. നടക്കാവില്‍ മൂത്രാശയ രോഗ ആശുപത്രി ഇരുന്ന സ്ഥലം കടക്കാര്‍ കൈയേറുമെന്നായപ്പോള്‍ അണ്ണന്‍ സഹോദരങ്ങള്‍ക്കു കൂടി അവകാശപ്പെട്ട ഭൂമി പണയപ്പെടുത്തി. കുറേ കോടികള്‍ സമ്പാദിച്ച് ‘വിഷന്‍ ‘ തുറക്കാന്‍ ശട്ടം കൂട്ടി.’ഇക്കാക്കാ കളിക്കല്ലേ… ഉടപ്പിറന്നോള്‍ വാളെടുത്തു. അളിയച്ചാര്‍’ തരാനുള്ളത് തരണ്ട; ഇനി ചോദിക്കല്ലേ ‘എന്ന് കൈകൂപ്പി… ഇപ്പോള്‍ പന്ത് പ്രസാര്‍ ഭാരതിക്കാരുടെ കോര്‍ട്ടിലാണെന്നു കേള്‍ക്കുന്നു. ‘ശനിദശ’ വീണ്ടും വിളമ്പി’ തുടങ്ങാന്‍ വിഷനെ തന്നെ തിരഞ്ഞെടുത്തത് പ്രത്യേക കാരണത്താലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,172 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക