|    Apr 28 Fri, 2017 9:31 pm
FLASH NEWS

ശങ്കര്‍ റെഡ്ഡിയുടെ നിയമനം: 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് കോടതി

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: ശങ്കര്‍ റെഡ്ഡിയെ ക്രമവിരുദ്ധമായി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയില്‍ 15 ദിവസത്തിനകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ റിപോര്‍് സമര്‍പ്പിക്കുന്നതിന് 15 ദിവസത്തെ സമയംകൂടി അനുവദിക്കണമെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ആവശ്യപ്പെു. എന്നാല്‍, ഒരു പേജുള്ള റിപോര്‍് നല്‍കാന്‍ ഒരു മാസം വേണമോയെന്ന് കോടതി ചോദിച്ചു. കൂടാതെ ലീഗല്‍ അഡൈ്വസര്‍ കാര്യങ്ങള്‍ പഠിച്ച് കോടതിയില്‍ വരണമെന്നും വിജിലന്‍സ് ജഡ്ജി നിര്‍ദേശിച്ചു. തുടര്‍ന്നാണ് സമയം നീിനല്‍കാന്‍ കോടതി തീരുമാനിച്ചത്.
റിപോര്‍് ഹാജരാക്കിയാലും ഇല്ലെങ്കിലും ഡിസംബര്‍ ഏഴിന് കോടതി കേസില്‍ വിധിപറയുമെന്ന് ജഡ്ജി എ ബദറുദ്ദീന്‍ വിജിലന്‍സ് അഭിഭാഷകനെ ഓര്‍മിപ്പിച്ചു.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ നിയമനം വഴിവിതും ക്രമവിരുദ്ധവുമാണെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. ആഭ്യന്തരസെക്രറിയുടെ എതിര്‍പ്പ് മറികടന്ന്് മുന്‍ മുഖ്യമന്ത്രി ഉന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ചീഫ് സെക്രറി ജിജി തോംസണ്‍ എന്നിവര്‍ ചേര്‍ന്ന് മാനദങ്ങള്‍ പാലിക്കാതെ വിജിലന്‍സ് ഡയറക്ടറായി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചെന്നായിരുന്നു പരാതിക്കാരന്‍ ആരോപിച്ചിരുന്നത്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സ് ഡയറക്ടറോട്് വിശദമായ റിപോര്‍് ആവശ്യപ്പെു. കോടതി നിശ്ചയിച്ച ദിവസമായ ഇന്നലെ റിപോര്‍് ഹാജരാക്കാതെ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സമയം നീിച്ചോദിക്കുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day