|    Oct 21 Sat, 2017 11:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശക്തിമാന്‍ കുതിരയുടെ പ്രതിമ നീക്കംചെയ്തു

Published : 13th July 2016 | Posted By: SMR

_shaktiman_6

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭയ്ക്കടുത്ത് സ്ഥാപിച്ച പോലിസ് കുതിര ശക്തിമാന്റെ പ്രതിമ പ്രതിഷേധത്തെതുടര്‍ന്ന് നീക്കം ചെയ്തു. ബിജെപി എംഎല്‍എയുടെ മര്‍ദ്ദനമേറ്റതിനെതുടര്‍ന്നാണ് ഏപ്രില്‍ 20 ശക്തിമാന്‍ കൊല്ലപ്പെട്ടത്. രണ്ടു ദിവസം മുമ്പായിരുന്നു പ്രതിമ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനെതിരേ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് മസൂറി ഡെറാഡൂണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി പ്രതിമ നീക്കംചെയ്യാന്‍ തീരുമാനിച്ചത്.
കുതിരയുടെ പ്രതിമയല്ല; പ്രത്യേക ഉത്തരാഖണ്ഡ് സംസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പ്രതിമകളാണ് സ്ഥാപിക്കേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ വാദം.പോലിസ് ലെയ്‌നിലെ ശക്തിമാന്‍ പാര്‍ക്കിലും കുതിരയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിനെതിരേയും പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി ഹരീഷ് റാവത്താണ് പ്രതിമ അനാച്ഛാദനം ചെയ്യാമെന്നേറ്റിരുന്നത്. എന്നാല്‍, അനാച്ഛാദനത്തിനു ഇപ്പോള്‍ അദ്ദേഹം തയ്യാറല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
മാര്‍ച്ച് 14ന് നടന്ന റാലിക്കിടെയാണ് കുതിരയ്ക്ക് ക്രൂരമായ മര്‍ദ്ദനമറ്റത്. പോലിസും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടിക്കൊണ്ടിരിക്കെ എംഎല്‍എ കുതിരയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക