|    Jul 19 Thu, 2018 5:26 pm
FLASH NEWS

ശക്തികുളങ്ങര വില്ലേജ് ഓഫിസര്‍ ഇല്ല : ജനം വലയുന്നു

Published : 16th September 2017 | Posted By: fsq

 

കാവനാട്: ശക്തികുളങ്ങര വില്ലേജ് ഓഫിസില്‍ വില്ലേജ് ഓഫിസര്‍ ഇല്ലാത്തതു മൂലം നാട്ടുകാര്‍ ദുരിതത്തില്‍. ശക്തികുളങ്ങരയിലെ വില്ലേജ് ഓഫിസര്‍ മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് സ്ഥലം മാറിപോയിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭൂമിയിടപാട് രേഖകള്‍ക്കും വരുമാനസര്‍ട്ടിഫിക്കറ്റ് വാങ്ങാനും ഏറെ വിഷമിച്ചു വരികയാണ്. ശക്തികുളങ്ങര, മീനത്ത്, കുരീപ്പുഴ, കന്നിമേല്‍ ഉള്‍പ്പെടെ ധാരാളം പ്രദേശങ്ങള്‍ ശക്തികുളങ്ങര വില്ലേജ് ഓഫിസിന്റെ പരിധിയിലാണ് പ്രവര്‍ത്തിക്കുന്നത്. വില്ലേജ് ഓഫിസര്‍ ഇല്ലാതായതിനെ തുടര്‍ന്ന് വസ്തുക്കള്‍ സ്വന്തം പേരില്‍ പോക്കുവരവ് ചെയ്തു കരം അടയ്ക്കുന്നതിനും മറ്റുസര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനും കഴിയാതെയുമായി. എന്നാല്‍ വില്ലേജ് ഓഫിസറില്ലെന്നകാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി യതിനെ തുടര്‍ന്ന് അടുത്തുള്ള കൊല്ലം വെസ്റ്റ് വില്ലേജ് ഓഫിസര്‍ക്ക് ശക്തികുളങ്ങര യുടെ അധികാരം കൂടി നല്‍കിയിരുന്നു. കൊല്ലം വെസ്റ്റ് ഓഫിസിലെ ജോലികള്‍ കഴിഞ്ഞ ശേഷം ശക്തികുളങ്ങര വില്ലേജാഫിസില്‍ എത്തിയാണ് അപേക്ഷകരുടെ ചെറിയകാര്യങ്ങള്‍ കൂടി നിലവില്‍ സാധിച്ചു കൊടുക്കുന്നത്. വില്ലേജാഫിസര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതായിട്ടുള്ള അനവധി കേസുകള്‍ മുടങ്ങി കിടക്കുകയാണ്. എത്രയും വേഗം വില്ലേജ് ഓഫിസറെ നിയമിച്ചു ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss