|    Nov 19 Mon, 2018 12:31 pm
FLASH NEWS

ശക്തികുളങ്ങരയില്‍ മല്‍സ്യബന്ധന ബോട്ട് കത്തി; ഒരാള്‍ക്ക് പരിക്ക്

Published : 4th August 2018 | Posted By: kasim kzm

ചവറ: മല്‍സ്യബന്ധനത്തിനായി പോകാനായി കിടന്ന ബോട്ട് അഗ്‌നിക്കിരയായി. തീ പിടുത്തത്തില്‍ ഒരു മല്‍സ്യത്തൊഴിലാളിക്ക് പൊള്ളലേറ്റു. ചവറ പള്ളിയാടി പുതുവല്‍വീട്ടില്‍ ഫ്രാന്‍സിസി(55)നാണ് പൊള്ളലേറ്റത്. ഇരുകൈകള്‍ക്കും പൊള്ളലേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തികുളങ്ങര കല്ലുംപുറത്ത് കടവില്‍ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആണ് സംഭവം. ശക്തികുളങ്ങര വിനായകത്തില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പ്രബിത മകം എന്ന ബോട്ടാണ് കത്തിനശിച്ചത്. ബോട്ടിലുണ്ടായിരുന്ന സ്റ്റൗവ് ഉപയോഗിച്ചു കൊണ്ടിരിക്കെ സിലിണ്ടറില്‍ നിന്നും അമിതമായി ഗ്യാസ് ലീക്കായതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നു പരിക്കേറ്റ തൊഴിലാളി പറഞ്ഞു. സിലിണ്ടറില്‍ തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഫ്രാന്‍സിസ് നിലവിളിച്ചതിനെ തുടര്‍ന്ന് ബോട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളായ തമിഴ്‌നാട് രാമനാട് സ്വദേശി മോഹന്‍ ,ഛത്തീസ്ഗഡ് സ്വദേശികളായ മിന്‍ഡു റായ് ,സുബ്രജിത്ത് ,കൊല്‍ക്കത്ത സ്വദേശി ആറൂപ് ,അസം സ്വദേശി ഗുട്ടു ദാസ് എന്നിവര്‍ കായലിലേയ്ക്ക് ചാടിയാണ് രക്ഷപ്പെട്ടത്. തൊഴിലാളികള്‍ കരയിലേയ്ക്ക് നീന്തിക്കയറി. പുലര്‍ച്ചെ നാലോടെ കടലില്‍ പോകാനായി കല്ലുംപുറം സര്‍ക്കാര്‍ യാര്‍ഡില്‍ കിടക്കുകയായിരുന്നു ബോട്ട്. സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകള്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതു കൊണ്ട് മറ്റ് ദുരന്തങ്ങള്‍ ഒഴിവായി. കായലിന്റെ മധ്യഭാഗത്തോ കടലിലോ വെച്ചാണ് അപകടം സംഭവിച്ചിരുന്നതെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. വിവരമറിഞ്ഞ് ചവറ , ചാമക്കട , കടപ്പാക്കട എന്നീ വിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂനിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ശക്തികുളങ്ങര പോലിസും സ്ഥലത്തെത്തിയിരുന്നു. ബോട്ടില്‍ ഉണ്ടായിരുന്ന ജിപിഎസ്, എക്കോ സൗണ്ടര്‍, വയര്‍ലസ്, ബാറ്ററി, ഇന്‍വര്‍ട്ടര്‍, വല, ബോട്ടിന്റെ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, തൊഴിലാളികളുടെ പണം തുടങ്ങിയവ അഗ്‌നിക്കിരയായി. 20 ലക്ഷം രൂപായുടെ നഷ്ടം കണക്കാക്കുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss