|    Oct 18 Thu, 2018 8:09 am
FLASH NEWS
Home   >  Kerala   >  

ശക്തമായ മഴ: കൂറ്റന്‍ പാറ അടര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

Published : 9th September 2017 | Posted By: shadina sdna


അടിമാലി: ശക്തമായ മഴയില്‍ കൂറ്റന്‍ പാറ അടര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ശാന്തമ്പാറ പേത്തൊട്ടിയില്‍ ദളം സ്വദേശി രാമദാസ്സാ(60)ണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുമ്പോള്‍ മുകളില്‍ നിന്നും പാറ അടര്‍ന്ന് വീഴുകയായിരുന്നു. പകല്‍ പതിനൊന്നരയോടെയായിരുന്നു സംഭവം. രാമദാസിന്റെ അരയ്ക്ക് താഴെ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭിച്ചു. ഗതാഗത യോഗ്യമല്ലാത്ത വഴി കാരണം രണ്ട് കിലോമീറ്റര്‍ ദൂരത്ത് വരെയാണ് ആംബുലന്‍സ് എത്തിയത്. തുടര്‍ന്ന്് ജീപ്പ് മുകളിലേയ്ക്ക് എത്തിയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് ചെളിയും വെള്ളവും നിറഞ്ഞ കാട്ടുപാതയിലൂടെ മൃതദേഹം ചുമന്നാണ് ആംബുലന്‍സില്‍ എത്തിച്ചത്. ശാന്തമ്പാറ പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ ഭാഗ്യം. പാണ്ടി, ഗീത, കോവില, ശശികല എന്നിവരാണ് മക്കള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss