|    May 24 Thu, 2018 4:17 am
FLASH NEWS
Home   >  Sports  >  Cricket  >  

രഹാനെയ്ക്ക് സെഞ്ച്വറി: ഇന്ത്യക്ക് ആവേശ ജയം

Published : 25th June 2017 | Posted By: ev sports

പോര്‍ട്ട്ഓഫ് സ്‌പെയിന്‍:വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 105 റണ്‍സിനാണ് ആതിഥേയരായ വിന്‍ഡീസിനെ ഇന്ത്യ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 43 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 43 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ വിന്‍ഡീസിനായുള്ളൂ. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. വിന്‍ഡീസ് നിരയില്‍ ഷായ് ഹോപ് (81) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. നേരത്തെ സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയുടെ (103) ബാറ്റിങാണ് ഇന്ത്യന്‍ ബാറ്റിങിന് അടിത്തറയേകിയത്. വിരാട് കോഹ്‌ലി(87) ശിഖാര്‍ ധവാന്‍ (63)എന്നിവര്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. എന്നാല്‍ യുവരാജ് സിങിന് (14) രണ്ടാം മല്‍സരത്തിലും തിലങ്ങാനായില്ല. അഞ്ച് മല്‍സര ഏകദിന പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലാണ്. ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss