|    Aug 19 Sat, 2017 10:58 am
FLASH NEWS

ശക്തമായ മഴയില്‍ തൃക്കളത്തൂരിലെ മല ഇടിഞ്ഞു; വീട് തകര്‍ച്ചാ ഭീഷണിയില്‍

Published : 7th August 2017 | Posted By: fsq

 

മൂവാറ്റുപുഴ: ശക്തമായ മഴയില്‍ തൃക്കളത്തൂര്‍ കറുകപ്പിള്ളി മല ഇടിഞ്ഞ് വീട് തകര്‍ച്ചാ ഭീഷണിയില്‍.  35 അടിയോളം ഉയരത്തിലുള്ള കറുകപ്പിള്ളി മല ഇന്നലെ ഉച്ചയ്്ക്ക് ഒന്നോടെയാണ് ഇടിഞ്ഞു വീണത്.  തൃക്കളത്തൂര്‍ മന്നേക്കാട്ടുകുടിയില്‍ പരേതനായ വേണുവിന്റെ ഭാര്യ കനകയും കുട്ടികളും വൃദ്ധരായ മാതാപിതാക്കളും താമസിക്കുന്ന വീടാണ് മലയിടിഞ്ഞതിനെ തുടര്‍ന്ന് തകര്‍ച്ചാഭീതി നേരിടുന്നത്. വേണു കാന്‍സര്‍ രോഗം ബാധിച്ച് ഏതാനം മാസങ്ങള്‍ക്കു മുമ്പാണ് മരണപ്പെട്ടത്. നിത്യരോഗികളായ മാതാപിതാക്കളേയും കുട്ടികളേയും കനക കൂലിവേലയെടുത്താണ് സംരക്ഷിക്കുന്നത്. ഇതിനിടയിലാണ് ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് ഇന്നലെ ഉച്ചയ്്ക്കുണ്ടായ  ശക്തമായ മഴയില്‍ മലയിടിഞ്ഞ് വീണത്. കൂറ്റന്‍ പാറകളും മണ്ണും വീടിന്റെ അടുക്കള ഭാഗത്തേക്കാണ് ഇടിഞ്ഞു വീണത്. മലമുളില്‍ നിന്ന മരങ്ങളാണ് ആദ്യം കടപുഴകി വീണത്. തുടര്‍ന്ന്  വീട്ടിലേക്ക് മല  ഇടിഞ്ഞ് വീഴുകയായിരുന്നു. മലയിടിഞ്ഞ സമയത്ത്  വീടിന്റെ പിറകുവശത്ത് ആരും ഇല്ലാതിരുന്നതിനാല്‍  ദുരന്തം ഒഴിവായി. വീടിന്റെ തറ താഴേക്കിടിഞ്ഞു താഴ്ന്നിരിക്കുകയാണോ എന്നു സംശയിക്കുന്നതായി സമീപവാസികള്‍ പറയുന്നു. മണ്ണിടിയുന്ന ശബ്ദം കേട്ടതോടെ വീടിനു പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ഇനിയും മലയിടിയുമോ എന്ന് ആശങ്കയിലാണ് കനകയുടെ കുടുംബം. സംഭവം അറിഞ്ഞതിനെതുടര്‍ന്ന് പഞ്ചായത്തംഗം അശ്വതി ശ്രീജിത്, ഗ്രാമീണ്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ഒ കെമോഹനന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍ സുകുമാരന്‍ സ്ഥലത്തെത്തി. റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ടുകള്‍ തയ്യാറാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക